NEWS

നട്ടും ബോൾട്ടും മാത്രമല്ല; ആയുധ കയറ്റുമതിയിൽ ഇന്ത്യ വൻ ശക്തിയാകുമെന്ന് രാജ്നാഥ് സിങ്, ആർക്കും തടയാനാവില്ല, ഓഹരിക്ക് ആഘോഷം


രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന ആഘോഷമാക്കി പ്രതിരോധ കമ്പനികളുടെ ഓഹരികൾ. അടുത്ത 3 പതിറ്റാണ്ടിനകം ലോകത്തെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു. പ്രതിരോധ ഉൽപാദനത്തിൽ സ്വകാര്യ കമ്പനികളുടെ പങ്ക് വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയതിന് പിന്നാലെ ഓഹരികൾ കുതിച്ചുചാട്ടം നടത്തി. പരസ് ഡിഫൻസ് ഉൾപ്പെടെയുള്ള സ്വകാര്യ പ്രതിരോധ സ്ഥാപനങ്ങളുടെ ഓഹരികൾ 11% വരെയാണ് ഇന്നു മുന്നേറിയത്. ഒരു കാലത്ത് ആയുധ ഇറക്കുമതി രാജ്യമായിരുന്ന ഇന്ത്യ, കയറ്റുമതി രാജ്യമായി മാറുന്നതിനെ തടയാൻ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ആസ്ട്രമൈക്രോ വർക്ക് 4.7 ശതമാനവും പരസ് ഡിഫൻസ് 5.47 ശതമാനവും കുതിച്ചു. ഡിസിഎക്സ് സിസ്റ്റംസ്, ഡേറ്റ പ്ലാറ്റ്ഫോംസ് ഓഹരികളും മികച്ച നേട്ടത്തിലാണ്. അപ്പോളോ മൈക്രോ സിസ്റ്റം ഓഹരി 11 ശതമാനം മുന്നേറി.നിഫ്റ്റി പ്രതിരോധ സൂചിക 1.31 ശതമാനം നേട്ടമുണ്ടാക്കി. സൂചികയിലെ 15 കമ്പനികളും നേട്ടത്തിലാണ്. കൊച്ചിൻ ഷി‍പ്‍യാഡ്, ഗാർഡൻ റീച്ച് ഷിപ് ബിൽഡേഴ്സ്, ബിഇഎംഎൽ, എംടിഎആർ ടെക്നോളജീസ് തുടങ്ങിയ ഓഹരികൾ പക്ഷേ നഷ്ടത്തിലായിരുന്നു.


Source link

Back to top button