test del 4 copy of del 3

‘മുഖ്യമന്ത്രിക്ക് കാര്യങ്ങൾ നന്നായി അറിയാം; നൂറു ശതമാനം പ്രതീക്ഷ’: വി.ഡി.സതീശനെ കണ്ട് ഹർഷിന


തിരുവനന്തപുരം∙ മുൻ സർക്കാരിന്റെ കാലയളവിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതത്തിലായ കോഴിക്കോട് സ്വദേശി ഹർഷിന മുഖ്യമന്ത്രി വി.ഡി.സതീശനെ കണ്ട് നിവേദനം നൽകി. കുടുംബാംഗങ്ങൾക്കും സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ ഉൾപ്പെടെയുള്ള നേതാക്കൾക്കും ഒപ്പമാണ് ഹർഷിന മുഖ്യമന്ത്രിയെ കാണാനെത്തിയത്. കൃഷിമന്ത്രി ടി.സിദ്ദിഖും ഇവർക്കൊപ്പം എത്തി മുഖ്യമന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ചു. തുടർനടപടികൾ ഉറപ്പാക്കുമെന്നും നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആശ്വാസകരമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയതായി സമരസമിതി നേതാക്കൾ പറഞ്ഞു.ഹർഷിനയ്ക്ക് നീതി ലഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരനും വ്യക്തമാക്കി. തുടർനടപടി മന്ത്രിസഭാ യോഗം തീരുമാനിക്കും. ചികിത്സപ്പിഴവ് സംബന്ധിച്ച് ഉയർന്ന മുൻ പരാതികൾ പരാതിക്കാർ ആവശ്യപ്പെട്ടാൽ വീണ്ടും അന്വേഷിക്കും. ഇത്തരം വിഷയങ്ങളെ മുൻവിധിയോടെയാവില്ല പരിഗണിക്കുകയെന്നും മുരളീധരൻ തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ മുഖാമുഖത്തിൽ പറഞ്ഞു.2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്‌സ്) കുടുങ്ങിയത്. പ്രസവശേഷം അസ്വസ്ഥത വിട്ടുമാറാതിരുന്ന ഹർഷിനയുടെ വയറ്റിൽനിന്ന് ഈ കത്രിക 2022 സെപ്റ്റംബർ 17ന് നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു.


Source link

Back to top button