test del 3

നട്ടും ബോൾട്ടും മാത്രമല്ല; ആയുധ കയറ്റുമതിയിൽ ഇന്ത്യ വൻ ശക്തിയാകുമെന്ന് രാജ്നാഥ് സിങ്, ആർക്കും തടയാനാവില്ല, ഓഹരിക്ക് ആഘോഷം


രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന ആഘോഷമാക്കി പ്രതിരോധ കമ്പനികളുടെ ഓഹരികൾ. അടുത്ത 3 പതിറ്റാണ്ടിനകം ലോകത്തെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു. പ്രതിരോധ ഉൽപാദനത്തിൽ സ്വകാര്യ കമ്പനികളുടെ പങ്ക് വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയതിന് പിന്നാലെ ഓഹരികൾ കുതിച്ചുചാട്ടം നടത്തി. പരസ് ഡിഫൻസ് ഉൾപ്പെടെയുള്ള സ്വകാര്യ പ്രതിരോധ സ്ഥാപനങ്ങളുടെ ഓഹരികൾ 11% വരെയാണ് ഇന്നു മുന്നേറിയത്. നിലവിൽ പ്രതിരോധ കയറ്റുമതിയിൽ സ്വകാര്യ കമ്പനികളുടെ വിഹികം 25-30% വരെയാണ്. നേരത്തേ ഇതിലും താഴെയായിരുന്നു. വിഹിതം 50 ശതമാനത്തിലേക്ക് ഉയർത്തുമെന്നാണ് രാജ്നാഥ് സിങ് വ്യക്തമാക്കിയത്.  വെറും നട്ടും ബോൾട്ടും വിതരണം ചെയ്യുന്നതിൽ നിന്ന് ലോകോത്തര നിലവാരത്തിലുള്ള ആയുധങ്ങൾ നിർമിക്കുന്നവരായി ഇത്തരം കമ്പനികൾ മാറും. സ്വകാര്യ മേഖലയുടെ സഹായത്തോടെ ഇന്ത്യയുടെ പ്രതിരോധ മേഖലയെ പുതിയ ഉയരത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ഷിർദിയിൽ സ്ഥാപിച്ച ആർട്ടിലറി നിർമാണ ഫാക്ടറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


Source link

Back to top button