test del 5 copy of del 3
മോദി അവർക്ക് സമ്മാനം കൊടുത്തത് രുചിയൂറും ധാന്യം, അസമിന് ഇത് അഭിമാന നിമിഷം; എന്താണ് ഈ അരിയുടെ ഗുണങ്ങൾ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് രാഷ്ട്രങ്ങൾ ഉൾപ്പെട്ട രാജ്യാന്തര നയതന്ത്ര പര്യടനം സമാപിച്ചു. എന്നാൽ ഈ സന്ദർശന വേളയിൽ അദ്ദേഹം ഇറ്റലിയിൽ വച്ച് നൽകിയ സവിശേഷമായ സമ്മാനമാണ് ഇപ്പോൾ ആഗോളതലത്തിൽ ചർച്ചയാകുന്നത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായുള്ള കൂടിക്കാഴ്ചയിലെ സൗഹൃദ നിമിഷങ്ങൾക്കപ്പുറം യുഎന്നിന്റെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ക്യു ഡോങ്‌യുവിന് പ്രധാനമന്ത്രി നൽകിയ സമ്മാനമാണ് കാർഷിക-നയതന്ത്ര രംഗങ്ങളിൽ ശ്രദ്ധ നേടുന്നത്. ഭാരതത്തിന്റെ തനതായ കാർഷിക പാരമ്പര്യം വിളിച്ചോതുന്ന അസമിലെ പ്രശസ്തമായ ‘ജോഹ’ അരിയാണ് മോദി ക്യു ഡോങ്‌യുവിന് സമ്മാനിച്ചത്.ചെറിയ മണികളായുള്ള, പ്രത്യേകം സുഗന്ധമുള്ള ഈ അരി അസമിന്റെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകം കൂടിയാണ്. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ സംഘടനയുടെ തലവന് സമ്മാനിക്കാൻ എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഈ സാധാരണയെന്ന് തോന്നിക്കുന്ന, എന്നാൽ അസാധാരണ ഗുണങ്ങളുള്ള ധാന്യം തിരഞ്ഞെടുത്തത്? എന്താണ് ജോഹ അരിയെ ഇത്രമേൽ സവിശേഷമാക്കുന്നത്?ഈ പ്രദേശങ്ങളിലെ സമൃദ്ധമായ മഴ, ഫലഭൂയിഷ്ഠമായ എക്കൽ മണ്ണ്, ഈർപ്പമുള്ള കാലാവസ്ഥ എന്നിവയാണ് ജോഹ അരിയുടെ തനതായ സുഗന്ധവും രുചിയും ലഭ്യമാക്കുന്ന അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നത്.
Source link

