test del 5 copy of del 3

സാമ്പത്തിക ‘മുറിവുണക്കാൻ’ ആരു പറയുന്നത് കേൾക്കും, കേന്ദ്രത്തിന് ‘കൺഫ്യൂഷൻ’; ‘തിരഞ്ഞെടുപ്പിൽ ജയിക്കുന്ന ബിജെപി സാമ്പത്തികത്തിൽ പരാജയം’


ന്യൂഡൽഹി∙ തങ്ങളുടെ സാമ്പത്തിക നടപടികളെ പിന്തുണച്ചിരുന്ന വിദഗ്ധരിൽ ചിലർ നിലപാട് മാറ്റുന്നു, രൂപയുടെ തകർച്ച തടയേണ്ടതില്ലെന്നു ചില വിദഗ്ധർ വാദിക്കുന്നു, തകർച്ച തടയാനും ഇറക്കുമതി നിയന്ത്രിക്കാനും നടപടി വേണമെന്ന് സ്വദേശി ജാഗരൺ മഞ്ച്(എസ്ജെഎം) ആവശ്യപ്പെടുന്നു – ആരു പറയുന്നതു സ്വീകരിക്കണമെന്ന് വ്യക്തതയില്ലാത്ത സ്ഥിതിയിലാണ് കേന്ദ്ര സർക്കാർ.പശ്ചിമേഷ്യയിലെ പ്രതിസന്ധി കാരണം എണ്ണ, വളം വിപണികളിലുണ്ടായ പ്രതിസന്ധി, വിദേശത്തുനിന്ന് ഇന്ത്യയിലേക്കുള്ള മുതൽമുടക്ക് വർധിക്കാത്തതും ഇന്ത്യക്കാർ വിദേശത്ത് മുതൽ മുടക്കുന്നതു വർധിക്കുന്നതുമായ സാഹചര്യം തുടങ്ങിയവ പ്രശ്നങ്ങളായി സർക്കാരും അംഗീകരിക്കുന്നു. എന്നാൽ, സാഹചര്യത്തിനൊത്ത ഇടപെടലിനു പകരം ‘ബാൻഡ് എയ്ഡ്’ നടപടികൾ മാത്രമേ ഉണ്ടാകുന്നുള്ളുവെന്നാണ് വിമർശക പക്ഷം.ഇടപെടലുകളിലൂടെ രൂപയുടെ തകർച്ച തടയാൻ ശ്രമിക്കുന്നത് ബുദ്ധിപരമല്ലെന്നും റിസർവ് ബാങ്ക് അത്തരം നടപടികൾക്കു തുനിയരുതെന്നുമാണ് സാമ്പത്തികവിദഗ്ധരായ ഗീതാ ഗോപിനാഥും അരവിന്ദ് പനഗാരിയയും വാദിക്കുന്നത്. രൂപയെ സംരക്ഷിക്കാനെന്നോണം കരുതൽ ധനശേഖരം ഇല്ലാതാക്കരുത്; രൂപയെ അതിന്റെ വഴിക്കു വിട്ട് കൂടുതൽ കയറ്റുമതിയും മൂലധന വരവും കുറഞ്ഞ ഇറക്കുമതിയും സാധ്യമാക്കുമെന്നു പ്രതീക്ഷിക്കാമെന്ന് ഗീതാ ഗോപിനാഥ് പറയുന്നു. ‘100’ എന്നത് 99ഉം 101ഉം പോലുള്ള വെറുമൊരു സംഖ്യമാത്രമാണെന്നും രൂപയുടെ മൂല്യത്തകർച്ച നയങ്ങളെ സ്വാധീനിക്കാൻ അനുവദിക്കരുതെന്നും അരവിന്ദ് പനഗാരിയ റിസർവ് ബാങ്കിനെ ഉപദേശിച്ചു. രൂപയുടെ മൂല്യം 100ലേക്ക് അടുത്തിരിക്കെയാണ് അതൊരു പ്രശ്നമല്ലെന്ന വാദം പനഗാരിയ ഉന്നയിച്ചത്.


Source link

Back to top button