NEWS

എക്‌‌സ്‌റേ ഫിലിം തീർന്നു, കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികളോട് ഫോണിൽ ഫോട്ടോയെടുക്കാൻ നിർദേശം

കോഴിക്കോട്: മെഡിക്കൽ കോളേജിൽ എക്‌സ്‌റേ ഫിലിം ഇല്ലാത്തത് കാരണം ഇമേജുകൾ എടുത്ത് നൽകുന്നത് രോഗികളുടെ മൊബൈൽ ഫോണിൽ. ഡോക്‌ടറെ മൊബൈൽ ഫോണിലുള്ള ഇമേജുകൾ കാണിക്കാനാണ് രോഗികൾക്ക് നൽകുന്ന നിർദേശം. ഇതിനാൽ വലിയ ബുദ്ധിമുട്ടാണ് രോഗികൾ നേരിടുന്നത്.

ഫോണിന്റെ ക്യാമറ ക്ലാരിറ്റിയില്ലെങ്കിൽ എക്‌സ്‌റേയിലുള്ളത് ഒന്നും വ്യക്തമാകില്ലെന്നാണ് രോഗികൾ പറയുന്നത്. എന്നാൽ, കമ്പനി ഫിലിം വിതരണം നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ പ്രതികരണം. ഇന്ന് തന്നെ പ്രശ്‌നം പരിഹരിക്കുമെന്നും അവർ അറിയിച്ചു.

കഴിഞ്ഞദിവസം കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെയും ഗുരുതര ചികിത്സാപ്പിഴവ് ആരോപണം ഉയർന്നിരുന്നു. കുത്തിവയ്‌പ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി എന്നായിരുന്നു പരാതി. ഒരു വർഷത്തോളം ശരീരത്തിൽ സൂചിയുണ്ടായിരുന്നു. ആറന്മുള സ്വദേശിയായ 68കാരി വത്സലയാണ് ചികിത്സാപ്പിഴവിന് ഇരയായത്. കഴിഞ്ഞ ദിവസം ശസ്‌ത്രക്രിയ നടത്തിയെങ്കിലും സൂചി മുഴുവനായും പുറത്തെടുക്കാനായിരുന്നില്ല.


Source link
NEWS

Back to top button