test del 5 copy of del 3

കറക്കിക്കുത്തി?: സിബിഎസ്ഇ 12 മൂല്യനിർണയത്തിലെ വീഴ്ചകൾ പുറത്ത്


ന്യൂഡൽഹി ∙ സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷയിൽ വൻതോതിൽ മാർക്ക് കുറയാൻ കാരണം ഓൺ-സ്ക്രീൻ മാർക്കിങ് (ഒഎസ്എം) രീതിയിലെ പിഴവാണെന്ന വിദ്യാർഥികളുടെ പരാതി ശരിവയ്ക്കുന്ന തരത്തിൽ ഒട്ടും വ്യക്തതയില്ലാത്ത ചോദ്യപ്പേപ്പർ പകർപ്പുകൾ പുറത്തുവന്നു. ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത ഡിജിറ്റൽ പകർപ്പ് നോക്കി മൂല്യനിർണയം നടത്തുന്ന ഒഎസ്എം രീതി ഇക്കൊല്ലമാണ് സിബിഎസ്ഇ നടപ്പാക്കിയത്. മാർക്ക് ഗണ്യമായി കുറഞ്ഞതോടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്ന വിദ്യാർഥികളുടെ എണ്ണം വൻതോതിൽ കൂടുകയും ചെയ്തു. ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത പകർപ്പ് ഇത്തരത്തിൽ ശേഖരിച്ചപ്പോഴാണ് ഒഎസ്എം രീതിയിലെ വീഴ്ച വ്യക്തമായത്.തീയതി വീണ്ടും നീട്ടിപകർപ്പ് എടുക്കുന്നതിനുള്ള ഫീസ് ഒരു വിഷയത്തിന് 100 രൂപയാണെന്നിരിക്കെ, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലിഷ് എന്നിവയിലോരോന്നിനും 69,420 രൂപ വീതം ഫീസ് ചോദിച്ചതിന്റെ സ്ക്രീൻഷോട്ട് ഒരു രക്ഷിതാവ് സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചു.


Source link

Back to top button