test del 5 copy of del 3
സ്വർണവില ഇന്നും കുറഞ്ഞു, 10 ദിവസത്തിൽ 6500 രൂപയുടെ കുറവ്; ഇനി നിർണായകം ‘കെവിൻ വാഷിന്റെ’ നിലപാട്

സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 40 രൂപ കുറഞ്ഞ് 14,580 രൂപയായി. പവൻ വില 320 രൂപ ഇടിഞ്ഞ് 1,16,640 രൂപയിലുമെത്തി. രാജ്യാന്തര വിപണിയിൽ സ്വർണവില ഇടിഞ്ഞതോടെയാണ് തുടർച്ചയായ രണ്ടാം ദിവസവും വിലക്കുറവ്. പത്തു ദിവസത്തിനിടെ കേരളത്തിൽ പവന് 6480 രൂപയാണ് കുറഞ്ഞത്. സ്വർണ ഇറക്കുമതി തീരുവ കുത്തനെ ഉയർത്തിയതിന് പിന്നാലെ മേയ് 13ന് രേഖപ്പെടുത്തിയ പവന് 1,23,120 രൂപയാണ് ഈ മാസത്തെ ഏറ്റവും കൂടിയ വില.വിൽപന കുറയും2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 720 ടൺ സ്വർണമാണ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തത്. ഇതിന് 7200 കോടി ഡോളറാണ് ചെലവായത്. ക്രൂഡ് ഓയിൽ വില ഉയർന്നത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവുണ്ടാക്കിയിട്ടുണ്ട്. ഇത് സംരക്ഷിക്കാൻ അനാവശ്യ സ്വർണം വാങ്ങൽ ഒഴിവാക്കണെന്ന് ആവശ്യപ്പെട്ട സർക്കാർ ഇറക്കുമതിക്ക് 15 ശതമാനം തീരുവ ഏർപ്പെടുത്തുകയും ചെയ്തു.
Source link


