നാല് ജില്ലകളില്‍ വൈദ്യുതി മുടങ്ങും, സബ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണി

തിരുവനന്തപുരം: സബ് സ്റ്റേഷനിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് കേരളത്തിലെ നാല് ജില്ലകളില്‍ വൈദ്യുതി ഭാഗികമായി മുടങ്ങും. കോഴിക്കോട് സബ് സ്റ്റേഷനിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. നാല് വടക്കന്‍ ജില്ലകളായ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങാന്‍ സാദ്ധ്യതയുള്ളതെന്ന് കെഎസ്ഇബി അറിയിച്ചു.
പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ (PGCIL) കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ 3-മത് നമ്പര്‍ 500 എം.വി.എ. ട്രാന്‍സ്ഫോര്‍മറിന്റെ 220 കെ.വി. ബുഷിങ്ങില്‍ തകരാര്‍ സംഭവിച്ചിരുന്നു. ഈ ട്രാന്‍സ്ഫോര്‍മറിന്റെ അറ്റകുറ്റപണികള്‍ക്ക് വൈദ്യുതി നിയന്ത്രണം വേണ്ടിവരും’ കെഎസ്ഇബി അറിയിച്ചു.
അറ്റകുറ്റപണികള്‍ തീര്‍ക്കാനുള്ള ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് മേയ് 25 വരെ സമയം ആവശ്യമായി വരുമെന്ന് പവര്‍ഗ്രിഡ് കോര്പ്പറേഷന് (PGCIL) അറിയിച്ചിട്ടുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കി.
Source link
NEWS


