test del 4 copy of del 3
ഇത് മൂന്നാറിന് മാനക്കേട്; വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണങ്ങൾ പതിവ്: ആക്രമണ കാരണങ്ങൾ ഇവയെല്ലാം

മൂന്നാർ ∙ വിനോദ സഞ്ചാര മേഖലയ്ക്ക് കളങ്കമായി മൂന്നാറിൽ വിനോദ സഞ്ചാരികൾക്ക് നേരെയുള്ള പ്രദേശവാസികളുടെ ആക്രമണങ്ങൾ വർധിക്കുന്നു. നാണക്കേടും സമയനഷ്ടവും ഓർത്ത് പരാതി നൽകാൻ സഞ്ചാരികൾ തയാറാകാത്തത് അക്രമങ്ങൾ വർധിക്കാൻ കാരണമാകുന്നു. രണ്ടു വർഷത്തിനിടയിൽ ഒട്ടേറെ അക്രമ സംഭവങ്ങളാണ് മേഖലയിൽ ഉണ്ടായത്. എന്നാൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും ഇതിന് പരിഹാരം കണ്ടെത്താൻ അധികൃതർക്ക് സാധിച്ചിട്ടില്ല. മണിക്കൂറുകൾ ട്രാഫിക് ബ്ലോക്കിൽ കിടന്ന് മൂന്നാറിലെത്തുമ്പോൾ ആക്രമണം കൂടി നേരിടേണ്ട സ്ഥിതിയാണെങ്കിൽ സഞ്ചാരികൾ മൂന്നാറിനെ മറന്ന് തുടങ്ങുമെന്ന് വ്യാപാരികൾ ഉൾപ്പെടെ ഭയക്കുന്നു. അക്രമങ്ങൾ ഉണ്ടായ സ്പോട്ടുകൾ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ രണ്ടാം മൈൽ, ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ, എക്കോ പോയിന്റ്, പള്ളിവാസൽ തുടങ്ങിയ ഇടങ്ങളിൽ ഒരു വർഷത്തിനിടെ സഞ്ചാരികൾ ആക്രമിക്കപ്പെട്ടു. ഇവിടെ വഴിയോര കച്ചവടക്കാർ, ടാക്സി ഡ്രൈവർമാർ, ഗൈഡുമാർ എന്നിവരിൽ നിന്നാണ് സഞ്ചാരികൾക്ക് മോശം അനുഭവം നേരിട്ടത്.സുരക്ഷ അകലെ , സഹായവും മൂന്നാർ ∙ മൂന്നാറിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രവും തമിഴ്നാട് അധീനതയിലുള്ളതുമായ ടോപ് സ്റ്റേഷനിൽ സഞ്ചാരികളുടെ സുരക്ഷയ്ക്കായി പൊലീസിനെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിന് സമീപമുള്ള കൊരങ്ങണി പൊലീസ് സ്റ്റേഷനു പരിധിയിലാണ് മൂന്നാറിൽ നിന്നും 45 കിലോമീറ്റർ ദൂരത്തുള്ള ടോപ് സ്റ്റേഷൻ. ടോപ് സ്റ്റേഷനിൽ നിന്നും 130 കിലോമീറ്റർ ദൂരത്താണ് കൊരങ്ങണി സ്റ്റേഷൻ. ദിവസവും പതിനായിരത്തിലധികം സന്ദർശകരെത്തുന്ന ടോപ് സ്റ്റേഷനിൽ പൊലീസിനെ നിയമിക്കാൻ തമിഴ്നാട് സർക്കാർ നടപടികളെടുക്കുന്നില്ല.
Source link


