test del 5 copy of del 3

എഞ്ചിനിൽ തീപ്പൊരി; എയർ ഇന്ത്യ വിമാനം ഡൽഹിയിൽ അടിയന്തരമായി ലാൻഡ് ചെയ്തു


ന്യൂഡൽഹി∙ വിമാനത്തിൽ തീപടർന്നെന്ന സംശയത്തെ തുടർന്ന് എയർഇന്ത്യ വിമാനം ഡൽഹിയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട AI2802 എന്ന വിമാനമാണ് അടിയന്തരമായി ‍ഡൽഹിയിൽ ഇറക്കിയത്. എഞ്ചിനിൽ നിന്ന് തീപ്പൊരി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. രാത്രി 10 മണിയോടെയാണ് സംഭവം. 171 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 24 മണിക്കൂറിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടിയിരുന്നു. വിമാനം ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ ഒരു ബോയിങ് 747 വിമാനം പുറപ്പെട്ടിരുന്നു. ഇതിനെ തുടർന്നുണ്ടായ കനത്ത വായുചുഴിയിൽ വിമാനം ലാൻഡ് ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയ പൈലറ്റ് വിമാനം വീണ്ടും മുകളിലേക്ക് ഉയർത്താൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം എന്ന് എയർലൈനുമായി ബന്ധപ്പെട്ട ചില വൃത്തങ്ങൾ പറഞ്ഞു.


Source link

Back to top button