NATIIONAL

സായ് സുദർശനും ശുഭ്മൻ ഗില്ലിനും ജോസ് ബട്‍ലർക്കും അർധ സെഞ്ചറി, ചെന്നൈയെ വിറപ്പിച്ച് ഗുജറാത്ത്, വമ്പൻ വിജയലക്ഷ്യം


അഹമ്മദാബാദ്∙ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് 230 റൺസ് വിജയലക്ഷ്യമുയർത്തി ഗുജറാത്ത് ടൈറ്റൻസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 229 റൺസടിച്ചു. ഗുജറാത്തിനായി സായ് സുദർശൻ (53 പന്തിൽ 84), ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (37 പന്തിൽ‍ 64), ജോസ് ബട്‍ലർ (27 പന്തിൽ 57) എന്നിവർ അർധ സെഞ്ചറികൾ നേടി.അർധ സെഞ്ചറി നേടിയ ഗില്ലിനെ സ്പെൻസർ ജോൺസണിന്റെ പന്തിൽ ശിവം ദുബെ ക്യാച്ചെടുത്താണു പുറത്താക്കുന്നത്. എന്നാൽ പിന്നാലെയെത്തിയ ജോസ് ബട്‌ലറും തകർത്തടിച്ചതോടെ ഗുജറാത്ത് അനായാസം 200 കടന്നു. സ്കോർ 207ൽ നിൽക്കെ സായ് സുദർശനെ അൻഷൂൽ കാംബോജ് മാത്യു ഷോർട്ടിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തിൽ രാഹുൽ തെവാത്തിയയെ ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് റൺഔട്ടാക്കി. ഇന്നിങ്സിന്റെ അവസാന പന്തിൽ വാഷിങ്ടൻ സുന്ദറിനെ (ഏഴ്) മുകേഷ് ചൗധരി മടക്കി. ഇന്നു ജയിച്ചില്ലെങ്കിൽ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകും. ഗുജറാത്ത് നേരത്തേ പ്ലേ ഓഫ് ഉറപ്പിച്ചതാണ്.


Source link

Back to top button