test del 4 copy of del 3

‘ഇറച്ചി ദേഹത്തേക്ക് വാരിയെറിഞ്ഞ് ഭീഷണിപ്പെടുത്തി’; കൂട്ടബലാത്സംഗം ചെയ്തെന്ന് 23കാരി, ദൃശ്യങ്ങൾ ചിത്രീകരിച്ചു


ന്യൂഡൽഹി∙ ഡൽഹിയിലെ ബട്‍ല ഹൗസ് പ്രദേശത്ത് 23കാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവാവ് വിവാഹ വാഗ്ദാനം നൽകി വിളിച്ചു വരുത്തി കൂട്ടബലാത്സംഗം ചെയ്തെന്നാണ് യുവതി വെളിപ്പെടുത്തിയത്. പിന്നാലെ ബട്‍ല ഹൗസിലേക്ക് വരാൻ യുവാവ് ആവശ്യപ്പെട്ടു. അവിടെ വച്ചാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും അത് കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. മീററ്റിൽ വച്ച് വീണ്ടും തന്നെ സംഘം പീഡിപ്പിച്ചെന്നും യുവതി ആരോപിച്ചു. 2022ലാണ് സംഭവം നടന്നത്.എഫ്ഐആർ അനുസരിച്ച് 2025-ൽ ഗുർഗ്രാം പൊലീസ് ഫഹീമിനെ അറസ്റ്റ് ചെയ്യുകയും, അതിജീവിതയുടെ ചിത്രങ്ങളും വിഡിയോകളും എടുത്ത മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ 4പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഫഹീം തന്നെ വീണ്ടും ബന്ധപ്പെട്ടതായും ദുബായ് ആസ്ഥാനമായുള്ള നമ്പറിൽനിന്ന് ഭീഷണി കോളുകൾ വന്നതായും യുവതി ആരോപിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്‌.


Source link

Back to top button