test del 4 copy of del 3

സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ; 5 പതിറ്റാണ്ടിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് മന്ത്രിമാർ – ഇന്നത്തെ പ്രധാന വാർത്തകൾ


കേരളത്തിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നതും തമിഴ്‌നാട്ടിലെ വിജയ് സർക്കാരിൽ 23 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. 2019 ലെ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻമാരിൽ ഒരാളായ ഹംസ ബുർഹാൻ പാക്ക് അധിനിവേശ കശ്മീരിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതും ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചതും വാർത്തയായി. ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടിയത് ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി..2019 ലെ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻമാരിൽ ഒരാളായ ഹംസ ബുർഹാൻ പാക്ക് അധിനിവേശ കശ്മീരിൽ (പിഒകെ) അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ‘ഡോക്ടർ’ എന്നറിയപ്പെടുന്ന ഹംസ ബുർഹാന് മുസഫറാബാദിൽ വച്ചുണ്ടായ ആക്രമണത്തിൽ ഒന്നിലധികം വെടിയുണ്ടകൾ ഏറ്റുവെന്നാണ് റിപ്പോർട്ട്.ഇൻസ്റ്റഗ്രാമിൽ ബിജെപിയുടെ അക്കൗണ്ടിൽ ഫോളോവർമാരുടെ എണ്ണത്തിൽ മറികടന്ന് ദിവസങ്ങൾക്കുള്ളിൽ വൻ ജനപ്രീതി നേടിയ ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു.


Source link

Back to top button