test del 4 copy of del 3
ആ സിൽവർലൈൻ മഞ്ഞക്കുറ്റികൾ എറിഞ്ഞു കളയില്ല; പിഴുതെടുത്ത് സൂക്ഷിക്കുമെന്ന് മന്ത്രി അനിൽകുമാർ; ലക്ഷ്യം ഭാവി ഉപയോഗം

തിരുവനന്തപുരം∙ സില്‍വര്‍ലൈന്‍ പദ്ധതി വേണ്ടെന്നു യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചതോടെ മഞ്ഞക്കുറ്റി കീറാമുട്ടിയായി. 1.62 കോടി രൂപ ചെലവിട്ട് റവന്യൂ വകുപ്പ് സ്ഥാപിച്ച ഏഴായിരത്തോളം മഞ്ഞക്കുറ്റികളാണ് 11 ജില്ലകളിലായി പലരുടെയും മുറ്റത്തും പറമ്പിലും പാഴായ പദ്ധതിയുടെ സ്മാരകമായി കിടക്കുന്നത്. ഈ മഞ്ഞക്കുറ്റികള്‍ ആരു പറിച്ചെടുക്കും, അതിന്റെ ചെലവ് ആരു വഹിക്കും, പറിച്ചെടുത്തു കൊണ്ടുവരുന്ന മഞ്ഞക്കുറ്റികള്‍ എവിടെ സൂക്ഷിക്കും, അതു മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോയിക്കാന് കഴിയുമോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. പദ്ധതി റദ്ദാക്കിയെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ പലയിടത്തും നാട്ടുകാര്‍ മഞ്ഞക്കുറ്റി പിഴുതെടുത്ത് മറ്റു സ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്ന അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് അവ ശേഖരിച്ചു സൂക്ഷിക്കാനുള്ള റവന്യൂ വകുപ്പിന്റെ തീരുമാനം. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിലെ സെക്ഷന്‍ 6(1) പ്രകാരം ഇറക്കിയ 2021 ഓഗസ്റ്റിലെ സര്‍വേ വിജ്ഞാപനം അനുസരിച്ചാണ് അതിര്‍ത്തികള്‍ നിര്‍ണയിക്കാന്‍ മഞ്ഞക്കുറ്റികള്‍ സ്ഥാപിച്ചത്. ഭൂമി ഏറ്റെടുക്കാനായി ഡപ്യൂട്ടി കലക്ടറുടെ കീഴില്‍ 11 തഹസില്‍ദാര്‍മാരുടെ ചുമതലയില്‍ സ്പെഷല്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസുകളും ഇവയിലായി 256 ഉദ്യോഗസ്ഥരെയും റവന്യു വകുപ്പ് നിയോഗിച്ചിരുന്നു. എന്നാല്‍, പദ്ധതിക്കു കേന്ദ്രാനുമതി ലഭിക്കാതെ വന്നതോടെ പ്രവര്‍ത്തനങ്ങള്‍ മരവിച്ചു. പദ്ധതി മരവിപ്പിച്ചതായി എല്‍ഡിഎഫ് സര്‍ക്കാര്‍ സമ്മതിച്ചിരുന്നില്ല. ഒന്നര വര്‍ഷം മുന്‍പ് സ്പെഷല്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസുകള്‍ നിര്‍ത്തലാക്കി 256 ഉദ്യോഗസ്ഥരെയും റവന്യു വകുപ്പ് പിന്‍വലിച്ചിരുന്നു. തുടര്‍ന്ന്, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട മറ്റു സ്പെഷല്‍ ഓഫിസുകളിലേക്ക് ഇവരെ വിന്യസിച്ചു.
Source link


