test del 4 copy of del 3

പെരുമ്പളം പാലത്തിൽ എല്ലാം ഷോ ആയിരുന്നോ? രാത്രിയുൾപ്പെടെ അപകട സാധ്യത; പ്രതിസന്ധികൾ ഏറെ


പൂച്ചാക്കൽ ∙ മഴവില്ലഴകിൽ ആയിരക്കണക്കിന് പേർക്ക് കാഴ്ച്ചവിരുന്നൊരുക്കിയ പെരുമ്പളം പാലം അധികൃതർ അവഗണിക്കുന്നോ? പാലം ഉദ്ഘാടനം നടന്നിട്ട് രണ്ടു മാസം പിന്നിട്ടിട്ടും ടാറിങ് പൂർത്തിയാകാത്തത് ഉൾപ്പെടെ പ്രതിസന്ധികൾ ഏറെയാണ്. മാർച്ച് 7നാണ് പാലം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിനു ശേഷമേ ടാറിങ് തുടങ്ങൂ എന്നും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അധികൃതർ പറഞ്ഞിരുന്നു. രണ്ടു മാസം കഴിഞ്ഞിട്ട‌ും ആദ്യഘട്ട ടാറിങ് മാത്രമാണ് ഭാഗികമായി നടന്നിരിക്കുന്നത്.പെരുമ്പളത്തു നിന്ന് എറണാകുളം, കോട്ടയം ജില്ലകളിലേക്ക് ഉൾപ്പെടെ കെഎസ്ആർടിസി ബസ് സർവീസ് പ്രഖ്യാപിക്കുകയും പാലം ഉദ്ഘാടന ദിവസം ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തെങ്കിലും പിന്നീട് ബസ് വന്നിട്ടില്ല. പാലത്തിലെ ടാറിങ്പൂർത്തിയായ ശേഷം ബസ് തുടങ്ങുന്നതിന് നടപടി ഉണ്ടാകുകയുള്ളു. അതിഥി തൊഴിലാളികൾ നാട്ടിൽ പോയതാണ് പാലത്തിന്റെ പണികൾ നിലയ്ക്കാൻ കാരണമെന്നാണ് കരാറുകാർ പറയുന്നു. റോഡ് നിർമാണ യന്ത്രങ്ങളും മെറ്റിൽ ഉൾപ്പെടെ നിർമാണ സാമഗ്രികളും പാലത്തിൽ ഇട്ടിരിക്കുകയാണ്. ഇത് രാത്രിയുൾപ്പെടെ അപകട സാധ്യതയാണ്.


Source link

Back to top button