NATIIONAL

‘രാജ്യത്തിന്റെ ഭാവി, ലോകം നിന്റെ കാൽക്കീഴിൽ വരും’; വൈഭവിനെ അഭിനന്ദിച്ച് മതിയാകാതെ സഞ്ജീവ് ഗോയങ്ക, ‘സംശയിച്ച്’ ആരാധകര്‍


ജയ്പുർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശി തച്ചുതകർത്തത് ലക്നൗ സൂപ്പർ ജയന്റ്സിന്റെ വിജയമോഹങ്ങളെയാണെങ്കിലും, കൗമാര താരത്തെ വാനോളം പുകഴ്ത്തി ലക്നൗ ഉടമ സഞ്ജീവ് ഗോയങ്ക. മത്സരത്തിനു പിന്നാലെ ഗ്രൗണ്ടിലിറങ്ങിയ ഗോയങ്ക വൈഭവിനെ അഭിനന്ദിച്ചിരുന്നു. 15 വയസ്സുകാരനായ വൈഭവ്, സഞ്ജീവ് ഗോയങ്കയുടേയും ഭാര്യയുടേയും കാൽ തൊട്ട് അനുഗ്രഹം തേടിയിരുന്നു. ഇപ്പോഴിതാ വൈഭവിന്റെ പ്രകടനത്തെ പുകഴ്ത്തി സഞ്ജീവ് ഗോയങ്ക എക്സ് പ്ലാറ്റ്ഫോമിലും പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭാവി വൈഭവിലാണെന്നാണ് ഗോയങ്കയുടെ പ്രതികരണം.ഏഴു വിക്കറ്റ് വിജയമാണ് നിർണായക മത്സരത്തിൽ രാജസ്ഥാൻ നേടിയത്. ഓപ്പണർമാരായ ജോഷ് ഇൻഗ്ലിസിന്റെയും (29 പന്തിൽ 60) മിച്ചൽ മാർഷിന്റെയും (57 പന്തിൽ 96) അർധ സെഞ്ചറികളുടെ ബലത്തിൽ ലക്നൗ ഉയർത്തിയ 220 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു. 38 പന്തിൽ 10 സിക്സും 7 ഫോറും സഹിതം 93 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെ ഇന്നിങ്സാണ് രാജസ്ഥാന് അനായാസ ജയം സമ്മാനിച്ചത്.


Source link

Back to top button