test del 1

മുഖത്ത് റെെസ് വാട്ടർ ഉപയോഗിക്കുന്നവരാണോ? ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

കൊറിയക്കാരെ പോലെ തിളക്കമാർന്ന ചർമ്മം ആഗ്രഹിക്കാത്തവർ കുറവാണ്. ഇതിനായി വിലകൂടിയ ക്രീമുകളും മറ്റും വാങ്ങി ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. പക്ഷേ അതിനൊന്നും വിചാരിച്ച ഫലം ലഭിക്കണമെന്നില്ല. കൊറിയക്കാർ പലരും റെെസ് വാട്ടറിനെ പ്രേത്സാഹിപ്പിക്കുന്നുണ്ട്. ഇത് കണ്ട് മലയാളികളടക്കം റെെസ് വാട്ടർ മുഖത്ത് ഉപയോഗിക്കുന്നു. പക്ഷേ ശരിയായ രീതിയിൽ ഇത് ഉപയോഗിച്ചില്ലെങ്കിൽ ഫലം ദേഷമായിരിക്കുമെന്നാണ് ചർമ്മ വിദഗ്ധർ പറയുന്നത്.

കാരണം റെെസ് വാട്ടറിൽ അന്നജം, അമിനോ ആസിഡുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ഗുണകരമാണെങ്കിലും ദീർഘനേരം ചർമ്മത്തിൽ ഇരിക്കുന്നത് ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണമാകും. ശരിയായി സൂക്ഷിക്കാത്തതോ ഫ്രഷ് അല്ലാത്തതോ ആയ റെെസ് വാട്ടർ ഉപയോഗിക്കുന്നത് ചർമ്മത്തിൽ അണുബാധയ്ക്ക് കാരണമാകും. മുഖക്കുരു വരാനും സാദ്ധ്യതയുണ്ട്. സെൻസിറ്റീവ് സ്കിൻ ഉള്ളവർക്ക് മുഖത്ത് ചുവപ്പ്, ചൊറിച്ചിൽ, വീക്കം എന്നിവയുണ്ടാക്കാം.

അതിൽ ഇത്തരത്തിൽ റെെസ് വാട്ടർ ഉപയോഗിച്ചാൽ മുഖത്ത് പരമാവധി 10 മുതൽ 15 മിനിട്ട് വരെ മാത്രം വയ്ക്കുക. ശേഷം സാധാരണ വെള്ളത്തിൽ മുഖം കഴുകി കളയുന്നതാണ് സുരക്ഷിതം. അപ്പപ്പോൾ തയ്യാറാക്കിയ പുതിയ റെെസ് വാട്ടർ മാത്രമേ ചർമ്മത്തിൽ ഉപയോഗിക്കാവൂ. എല്ലാദിവസവും മുഖത്ത് റെെസ് വാട്ടർ ഉപയോഗിക്കരുത്. ആഴ്ചയിൽ ഒരുദിവസമോ രണ്ട് ദിവസമോ ഉപയോഗിച്ചാൽ മതിയാകും. ചർമ്മത്തിന്റെ പ്രതികരണം നോക്കിവേണം ഇവ ഉപയോഗിക്കാൻ.


Source link

Back to top button