test del 3
‘ക്രിക്കറ്റ് കളിയിൽ തോറ്റാൽ ക്യാപ്റ്റനു മാത്രമല്ലല്ലോ കുറ്റം; ആലപ്പുഴയിലെ പരാജയകാരണം തോമസിനെ തല്ലിയത്’

ആലപ്പുഴ ∙ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റിയിൽ പിണറായി വിജയനും എം.വി ഗോവിന്ദനുമെതിരെ ഇന്നും വിമർശനം. നേതൃത്വം ശൈലി മാറ്റണമെന്നും തിരുത്തിയില്ലെങ്കിൽ നിലനിൽപ്പില്ലെന്നും നേതാക്കൾ പറഞ്ഞു. പിണറായി വിജയനെതിരെ ജനവികാരം ശക്തമായാരുന്നുവെന്നും ഇത് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും നേതാക്കൾ പറഞ്ഞു. അതേസമയം, പിണറായിയെ പ്രതിരോധിച്ചും ഒരുവിഭാഗം രംഗത്തെത്തി. മുൻ വിഎസ് പക്ഷ നേതാക്കൾ അടക്കം പിണറായിയെ പിന്തുണച്ചു. എല്ലാ കുറ്റവും പിണറായിക്ക് മേൽ ചുമത്തേണ്ടതില്ല. ക്രിക്കറ്റ് കളിയിൽ തോറ്റാൽ ക്യാപ്റ്റനു മാത്രമല്ലല്ലോ കുറ്റം. പാർട്ടിയും മുന്നണിയുമല്ലേ തിരത്തെടുപ്പിനെ നേരിട്ടത്ജി.സുധാകരൻ കുടിച്ചാത്തനാണോ എന്ന് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ യു. പ്രതിഭ. അവിടെ നിന്നാലും ഇവിടെ നിന്നാലും ജയിക്കാൻ സുധാകരൻ കുട്ടിച്ചാത്തനാണോ. ഞങ്ങളെ കൊണ്ട് സുധാകരൻ കൂടുതൽ പറയിപ്പിക്കരുത്. എവിടെ നിന്നാലും താൻ ജയിക്കുമായിരുന്നെന്ന സുധാകരന്റെ പരാമർശത്തോടാണ് പ്രതിഭയുടെ പ്രതികരണം. ജി.സുധാകരൻ തന്നെ തോൽപിക്കാൻ ശ്രമിച്ചു. കായംകുളത്ത് തന്നെ തോൽപ്പിക്കണമെന്ന് ജി.സുധാകരൻ പലരെയും ഫോണിൽ വിളിച്ചു പറഞ്ഞു. അമ്പലപ്പുഴയിലും ഇതേ പണി ചെയ്തു. 2021ൽ സുധാകരൻ സ്ഥാനാർഥി അല്ലാതിരുന്നിട്ടും പണം പിരിച്ചു. ഈ കണക്ക് പാർട്ടിക്ക് നൽകിയിട്ടില്ല. എന്നിട്ടും പാർട്ടി ഈ വിവരം ജനങ്ങളോട് മറച്ചുവച്ചു. അതിന്റെ പ്രതിഫലമാണ് സുധാകരൻ തന്നതെന്നും പ്രതിഭ പറഞ്ഞു. വെള്ളാപ്പള്ളി നടേശന് എതിരെ നിയമനടപടി സ്വീകരിക്കാൻ പ്രതിഭ പാർട്ടിയുടെ അനുമതി തേടി. ജില്ലാ കമ്മിറ്റി യോഗത്തിലാണ് പ്രതിഭ അനുമതി തേടിയത്. തന്റെ മകനെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അവഹേളിച്ചു. ഇക്കാര്യത്തിൽ നടപടിക്ക് അനുമതി നൽകണമെന്നായിരുന്നു പ്രതിഭയുടെ ആവശ്യം. പിണറായിയെ പ്രതിപക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്ന ആവശ്യവും കമ്മിറ്റിയിലുണ്ടായി. പ്രതിപക്ഷനേതാവ് സ്ഥാനത്തുനിന്ന് പിണറായിയെ മാറ്റില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. വിമർശനങ്ങൾക്കുള്ള മറുപടിയിലാണ് തോമസ് ഐസക്ക് ഇക്കാര്യം വ്യക്തമാക്കിയത്.
Source link

