test del 3

‘വീട്ടിൽ നിന്ന് പോലും വിമർശനമുണ്ട്; കണ്ണാടിയില്‍ നോക്കാറുണ്ടോ എന്നു മകൻ ചോദിച്ചു, കൂടുതൽ പക്വതയോടെ പെരുമാറും’


തിരുവനന്തപുരം∙ നിയമസഭ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമെതിരെ ജില്ലാ കമ്മിറ്റികളില്‍ വിമര്‍ശനം തുടരുന്നു. പിണറായി വിജയന് ധാര്‍ഷ്ട്യമാണെന്നും ഇതു തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു. പ്രചാരണവേളയില്‍ ഉള്‍പ്പെടെ നടത്തിയ പരാമര്‍ശങ്ങള്‍ അനവസരത്തിലുള്ളതായിരുന്നു. ‘വീട്ടില്‍ പോയി ചോദിക്ക്’ എന്നു പറയുന്നതിനു പല അര്‍ഥങ്ങളുണ്ട്. പൊതുവേദിയില്‍ സിപിഎം പ്രവര്‍ത്തക സെല്‍ഫിയെടുത്തതു പോലും തടഞ്ഞു. ഇത്തരം ധിക്കാരങ്ങള്‍ പരാജയത്തിന് ആക്കം കൂട്ടിയെന്ന് അംഗങ്ങള്‍ പറഞ്ഞു. ഭാര്യ പി.കെ.ശ്യാമളയ്ക്കു സ്ഥാനാര്‍ഥിത്വം നല്‍കിയതിനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ന്യായീകരിച്ചു. ഭാര്യ ശ്യാമള സ്ഥാനാര്‍ഥിയായത് എതിര്‍ക്കാതിരുന്നത് ആണധികാര പ്രയോഗം ഒഴിവാക്കാനാണെന്നും അതു കമ്യൂണിസ്റ്റ് രീതിയല്ലെന്നും എം.വി.ഗോവിന്ദന്‍ ജില്ലാ കമ്മിറ്റിയില്‍ വിശദീകരിച്ചു. തന്റെ ശരീരഭാഷ സംബന്ധിച്ച് വീട്ടില്‍നിന്നു പോലും വിമര്‍ശനമുണ്ടായെന്നും ഗോവിന്ദന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനങ്ങളുടെ ശരീരഭാഷ ശരിയല്ല. കണ്ണാടിയില്‍ നോക്കാറുണ്ടോ എന്നു മകന്‍ ചോദിച്ചു. തന്റെ മുഖം ഇങ്ങനെ ആയതില്‍ എന്തു ചെയ്യാന്‍ കഴിയും. കൂടുതല്‍ പക്വതയോടെ പെരുമാറുമെന്നും ഗോവിന്ദന്‍ പറഞ്ഞു. അതേസമയം, പരാജയത്തില്‍ തനിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച മുന്‍ മന്ത്രി വി.ശിവന്‍കുട്ടിക്കെതിരെ മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും രംഗത്തെത്തി. മണ്ഡലത്തില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം മേയറായിരുന്ന തന്റെ മേല്‍ കെട്ടിവയ്ക്കുന്നതു ശരിയല്ലെന്ന് ആര്യ പറഞ്ഞു. തനിക്കെതിരെ ശിവന്‍കുട്ടി നടത്തുന്ന വിമര്‍ശനങ്ങള്‍ തിരുത്താന്‍ തയാറാകണമെന്നും ആര്യ പറഞ്ഞു.


Source link

Back to top button