NATIIONAL
അടിച്ചുകൂട്ടിയത് 10 സിക്സ്, ഓടിയെടുത്തത് അഞ്ച് റൺസ്! എഴുന്നേറ്റ്നിന്ന് കയ്യടിച്ച് ലക്നൗ ഉടമ, ഗ്രൗണ്ടിലും വൈഭവിനു പിന്നാലെ ഗോയങ്ക

ജയ്പുര്‍∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ തകർപ്പൻ ബാറ്റിങ്ങിനു പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ കൗമാരതാരം വൈഭവ് സൂര്യവംശിയെ കണ്ട് ലക്നൗ സൂപ്പർ ജയന്റ്സ് ടീം ഉടമ സഞ്ജീവ് ഗോയങ്ക. ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ 38 പന്തുകൾ നേരിട്ട വൈഭവ് 93 റൺസെടുത്തിരുന്നു. പ്ലേ ഓഫ് യോഗ്യതയ്ക്കായി നിർണായക വിജയം നേടിയതിനു പിന്നാലെയാണ് ഗോയങ്ക സൂര്യവംശിയുടെ അടുത്തെത്തിയത്. ഇരുവരും കുറച്ചുനേരം സംസാരിച്ചതിനു പിന്നാലെ ഗോയങ്കയുടെ ഭാര്യയും വൈഭവിനെ കാണാനെത്തി. പ്രീതി ഗോയങ്കയെ കണ്ട ഉടനെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിക്കുകയാണ് 15 വയസ്സുകാരനായ താരം ചെയ്തത്.മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനുവേണ്ടി ക്യാപ്റ്റൻ യശസ്വി ജയ്സ്വാളാണ് (23 പന്തിൽ 43) ആക്രമണം തുടങ്ങിയത്. ജയ്സ്വാളിനെ ആകാശ് സിങ് വീഴ്ത്തിയെങ്കിലും ധ്രുവ് ജുറേലിനെ (38 പന്തിൽ 53 നോട്ടൗട്ട്) കൂട്ടുപിടിച്ച് അടിതുടങ്ങിയ വൈഭവ് സ്കോറിങ് വേഗത്തിലാക്കി. 10 സിക്സും 7 ഫോറും അടക്കം 88 റൺസ് ബൗണ്ടറികളിലൂടെ മാത്രം നേടിയ വൈഭവ് ഓടിയെടുത്തത് വെറും 5 റൺസ്! ഒടുവിൽ മൊഹ്സിൻ ഖാന് വിക്കറ്റ് നൽകി വൈഭവ് മടങ്ങുമ്പോഴേക്കും രാജസ്ഥാൻ 13.6 ഓവറിൽ 180 എന്ന നിലയിൽ എത്തിയിരുന്നു.
Source link


