test del 4 copy of del 3
ഒന്നര ലക്ഷത്തിന്റെ ബാറ്റ്, 1.1 കോടിയുടെ ഐപിഎൽ കരാർ, ‘കോംപ്ലാൻ ബോയ്’ വൈഭവ് സൂര്യവംശിക്ക് 15-ാം വയസിൽ കോടികളുടെ സമ്പാദ്യം

13ാം വയസിൽ രാജസ്ഥാൻ റോയൽസ് ടീമിലെടുത്ത വൈഭവ് സൂര്യവംശി കഴിഞ്ഞ സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇന്ത്യൻ ബൗളിങ് ഡിപ്പാർട്മെന്റിലെ കുന്തമുനയായ ജസ്പ്രീത് ബുംറയെ വരെ അടിച്ചൊതുക്കിയ വൈഭവ് സൂര്യവംശി ഇക്കുറിയും സീസണിലെ റൺ വേട്ടക്കാരിൽ മുന്നിലാണ്. 12 മത്സരങ്ങളിൽ നിന്ന് 486 റൺസാണ് വൈഭവിന്റെ സമ്പാദ്യം. എന്നാൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ റൺ വാരിക്കൂട്ടുന്ന വൈഭവ് ചെറുപ്രായത്തിൽ തന്നെ സമ്പത്തിലും മുന്നിലാണ്. ഐപിഎല്‍, ബിസിസിഐ കോൺട്രാക്ടിലൂടെയും ബ്രാൻഡുകളുടെ പരസ്യത്തിൽ അഭിനയിച്ചും വൈഭവ് നേടുന്നത് കോടികളുടെ വരുമാനം. ഐപിഎല്ലിന് പുറമെ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന് വേണ്ടി അണ്ടർ 19 ലെവലിൽ കളിക്കുന്നയാൾ കൂടിയാണ് വൈഭവ്. 2026 സീസണിൽ അണ്ടർ 19 താരങ്ങൾക്ക് നൽകുന്ന കൃത്യമായ പ്രതിഫലം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും പ്രാദേശിക ടൂർണമെന്റിൽ ഒരു ദിവസം കളിക്കുന്നതിന് വൈഭവിന് 10,500 രൂപയാണ് പ്രതിഫലം ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. രഞ്ജി ട്രോഫി ക്രിക്കറ്റിൽ വൈഭവിന് പ്രതിദിനം 40,000 രൂപ പ്രതിഫലം ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.ഭാവിയിലെ താരമായി വിലയിരുത്തപ്പെടുന്ന വൈഭവിനെ തേടി കൂടുതൽ ബ്രാൻഡുകൾ അധികം വൈകാതെ എത്തും. അടുത്തു തന്നെ ദേശീയ ക്രിക്കറ്റ് ടീമിലേക്കും താരത്തെ തിരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ബിസിസിഐയുടെ മെച്ചപ്പെട്ട കോൺട്രാക്ട് നേടാനും കൂടുതൽ ബ്രാൻഡുകളുടെ ഭാഗമാമാകാനും താരത്തിന് കഴിയും.
Source link


