test del 5 copy of del 3

തുടങ്ങിയ 12 ബിസിനസും പൊളിഞ്ഞു; എലവേറ്റിലൂടെ 13-ാം കമ്പനി സൂപ്പർഹിറ്റ്, പിന്നാലെ നിക്ഷേപപ്പെരുമഴ, കോടികൾ വാരിക്കൂട്ടി ഈ കാസർകോട് സംഘം


കാസർഗോഡുകാരായ രണ്ടു സുഹൃത്തുക്കൾ, അവർ തുടങ്ങിയ 12 ബിസിനസുകളും പരാജയപ്പെട്ടു. എങ്കിലും തോൽക്കാൻ ഇരുവരും ഒരുക്കമായിരുന്നില്ല. ഒടുവിൽ മലയാളികൾ അടക്കമുള്ളവർ അനുഭവിക്കുന്ന ഒരു പ്രശ്നത്തിന് ഓൺലൈനായി പരിഹാരം കാണുന്ന സംരംഭത്തിലേക്ക്. രണ്ടു വർഷത്തിനുള്ളിൽ ഇവരുടെ സംരംഭം നേടിയത് മൂന്നു കോടിയിലേറെ വരുമാനം. ‘മനോരമ ഓൺലൈൻ എലവേറ്റ് – ഡ്രീംസ് ടു റിയാലിറ്റി’ സീസൺ 2ൽ നിന്നടക്കം സ്വന്തമാക്കിയത് നാലു കോടി രൂപയുടെ നിക്ഷേപം. പറഞ്ഞു വരുന്നത് 24 മണിക്കൂറും പ്രാദേശിക ഭാഷയിൽ ഓൺലൈനായി തെറാപ്പി ലഭിക്കുന്ന പ്ലാറ്റ്ഫോമായ ‘ഒപ്പം’ എന്ന സ്റ്റാർട്ടപ്പിനെക്കുറിച്ചാണ്. ഒപ്പം വെബ്സൈറ്റിൽ പ്രവേശിച്ച് തെറാപ്പിസ്റ്റുകളുടെ പ്രൊഫൈൽ നോക്കി ഏതൊരാൾക്കും വളരെ എളുപ്പത്തിൽ സെഷനുകൾ ബുക്ക് ചെയ്യാം. 1000 രൂപ മുതലാണ് ചാർജ്. നിലവിൽ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ തെറാപ്പിസ്റ്റുകളുടെ സേവനം ലഭ്യമാണ്. കൂടുതൽ പ്രാദേശിക ഭാഷകളിൽ കൂടി സേവനം ലഭ്യമാക്കി ദേശീയ തലത്തിലേക്ക് വളരണമെന്നാണ് ലക്ഷ്യമെന്ന് അബ്ദുള്ള കുഞ്ഞി പറഞ്ഞു. എല്ലാവർക്കും ഏതു സമയത്തും മാനസികാരോഗ്യ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതായത് ഏതെങ്കിലും തരത്തിൽ‍ മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ഇനി ഒറ്റയ്ക്കല്ല. ഒപ്പമുണ്ട് ടീം ഒപ്പം, ഏതു സമയത്തും. കഴിഞ്ഞ വർഷം കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിൽ 1.5 കോടി രൂപ ഒപ്പം സമാഹരിച്ചിരുന്നു. പിന്നീട് 50 ലക്ഷം കൂടി നിക്ഷേപമെത്തി. യുവസംരംഭകർക്ക് പിന്തുണയേകാൻ മനോരമ ഓൺലൈൻ സംഘടിപ്പിച്ച ‘മനോരമ ഓൺലൈൻ എലവേറ്റ് സീസൺ 2’ൽ പങ്കെടുത്ത ഒപ്പം ടീം 90 ലക്ഷം രൂപയുടെ നിക്ഷേപം കരസ്ഥമാക്കിയിരുന്നു. ഒപ്പത്തിന്റെ ബിസിനസ് പിച്ച് പുറത്തുവന്നതിന് പിന്നാലെ കൂടുതൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചെത്തി. നേരത്തെ നിക്ഷേപിച്ച ചില നിക്ഷേപകർ കൂടുതൽ പിന്തുണയും ഓഫർ ചെയ്തു. എലവറ്റിന് ശേഷം 1.1 കോടി രൂപ കൂടി സമാഹരിക്കാൻ കഴിഞ്ഞു. അങ്ങനെ സീഡ് റൗണ്ടിൽ നാലുകോടി രൂപ ആകെ സമാഹരിക്കാനായെന്നും അബ്ദുള്ള കുഞ്ഞി പറഞ്ഞു.


Source link

Back to top button