test del 4 copy of del 3
പിണറായി 2.0ന് ‘ചെക്ക് വയ്ക്കാൻ’ വി.ഡിയുടെ ധവളപത്രം; പുതിയ ബജറ്റ് ജൂൺ 5ന്, കിഫ്ബിയുടെ കഥ തീരും? സ്വർണത്തിൽ പിടിമുറുക്കും

പ്രതീക്ഷിച്ചതുപോലെ, കഴിഞ്ഞ സർക്കാരിന്റെ കാലത്തെ കേരളത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ തീരുമാനങ്ങൾ പ്രഖ്യാപിച്ചുകൊണ്ടാണ് സതീശൻ ഇക്കാര്യം അറിയിച്ചത്. ∙ കിഫ്ബിയെ ഇല്ലാതാക്കുമോ? : കിഫ്ബി ബജറ്റിന് പുറത്തുള്ള അധികബാധ്യതയാണെന്ന് സതീശൻ വിമർശിച്ചിരുന്നു. എന്നാൽ, യുഡിഎഫ് അധികാരത്തിലേറിയാൽ കിഫ്ബിയെ റദ്ദുചെയ്യുമെന്ന വാദം അദ്ദേഹം തള്ളിയിരുന്നു. കിഫ്ബി വഴി സംസ്ഥാനം വൻതോതിൽ കടമെടുത്തുകഴിഞ്ഞു. അവ തിരിച്ചടയ്ക്കേണ്ട ബാധ്യതയുണ്ട്. അതേസമയം, കിഫ്ബിയെ പുനഃക്രമീകരിക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.എന്നാൽ, കിഫ്ബിയും പെൻഷൻ ഫണ്ട് ബോർഡും എടുത്ത കടംകൂടി ചേർക്കുമ്പോൾ കേരളം പരിധി കടന്നുവെന്നാണ് വിലയിരുത്തൽ. കിഫ്ബിയെ ഇല്ലാതാക്കുകയും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിക്കുകയുമാണ് വേണ്ടതെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോർജ് മനോരമ ഓൺലൈനിനോട് പ്രതികരിച്ചു. കിഫ്ബി വഴി വികസനം വരുന്നതിന് പകരം കടബാധ്യത കൂടുകയാണുണ്ടായതെന്നും അവർ ആരോപിച്ചു.
Source link


