test del 4 copy of del 3
മകളെ ചേർത്തുപിടിച്ച് സ്ഥാപനത്തിനുള്ളിൽ തീയിട്ട് ഉടമ ജീവനൊടുക്കി; അമേഘയെ രക്ഷിച്ചത് ആ സ്ഫോടനശബ്ദം

നരിക്കുനി ∙ ഓൺലൈൻ ട്രേഡിങ് സ്ഥാപനത്തിനുള്ളിൽ തീയിട്ട് ഉടമ ജീവനൊടുക്കി. ഒപ്പമുണ്ടായിരുന്ന മകൾക്കു പൊള്ളലേറ്റു. കുരുവട്ടൂർ കാരാട്ടുതാഴം നടുവിലക്കണ്ടി വി.ടി.വിനീഷ് കുമാറാണ് (48) മരിച്ചത്. കയ്യിലും മുഖത്തും പൊള്ളലേറ്റ മകൾ അമേഘയെ (9) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങളെത്തി ഇരുവരെയും പുറത്തെത്തിച്ചെങ്കിലും വിനീഷ് കുമാറിനെ രക്ഷിക്കാനായില്ല. മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. കൊടുവള്ളി പൊലീസും ഫൊറൻസിക് സംഘവും പരിശോധന നടത്തി. പറമ്പിൽക്കടവ് ചൂലങ്ങോട്ട് എ.വി.വിജയന്റെയും രമണിയുടെയും മകനാണ്. ഭാര്യ: ജിഷ. മകൻ: അഭിനവ്. സഹോദരങ്ങൾ: വിനോദ് കുമാർ, സിന്ധു. അപ്പോഴാണു തീയും പുകയും നിറഞ്ഞ മുറിക്കുള്ളിൽ നിന്നു രക്ഷിക്കണമെന്ന അമേഘയുടെ കരച്ചിൽ കേട്ടത്. ഉടൻ തന്നെ കുഞ്ഞിനെ എടുത്ത് പുറത്തേക്ക് ഓടുമ്പോഴാണ് അച്ഛൻ ഉള്ളിൽ ഉണ്ടെന്ന് മകൾ പറയുന്നത്.
Source link


