NEWS

മന്ത്രിമാരെയും വകുപ്പുകളും നാളെ അറിയാം; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തും


തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നത് സമ്പൂര്‍ണ മന്ത്രിസഭയ്ക്ക് ഒപ്പം. പാര്‍ട്ടിയില്‍ നിന്ന് ആരൊക്കെ മന്ത്രിമാരാകണം ഏതൊക്കെ വകുപ്പുകള്‍ നല്‍കണം എന്ന കാര്യത്തില്‍ ശനിയാഴ്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം, മത സാമുദായിക സന്തുലനം എന്നിവയ്‌ക്കൊപ്പം മുതിര്‍ന്ന നേതാക്കളേയും പരിഗണിക്കുകയെന്നത് കോണ്‍ഗ്രസിന് മുന്നിലുള്ള പ്രധാന കടമ്പയാണ്. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്ത ചെന്നിത്തലയെ മന്ത്രിസഭയില്‍ ഏത് വകുപ്പ് നല്‍കി ഉള്‍പ്പെടുത്തും എന്നതും വെല്ലുവിളിയാണ്. ആഭ്യന്തരം ചെന്നിത്തലയ്ക്ക് നല്‍കാന്‍ സതീശന്‍ തയ്യാറാകുമോയെന്ന് വ്യക്തമല്ല. ആഭ്യന്തരം ലഭിക്കാതെ ചെന്നിത്തല മന്ത്രിസഭയിലേക്ക് വരാനും സാദ്ധ്യതയില്ല. അതോടൊപ്പം ഘടകകക്ഷികള്‍ക്ക് നല്‍കുന്ന വകുപ്പുകളുടെ കാര്യത്തിലും അന്തിമ ധാരണയാകണം.


Source link
NEWS

Back to top button