test del 3

‘രാഹുൽജിക്ക് സംസാരിക്കാനുണ്ട്’; അവസാന മണിക്കൂറിൽ 4 ഫോൺകോളുകൾ, രാഷ്ട്രീയം സംസാരിക്കാതെയും രാഹുൽ ഗാന്ധി


കോട്ടയം ∙ മുഖ്യമന്ത്രി ചർച്ചയിൽ സംസ്ഥാനത്തെ ചില കോൺഗ്രസ് നേതാക്കളെ തേടി രാഹുൽ ഗാന്ധിയുടെ ഫോൺ കോൾ എത്തിയത് ഇന്ന് വൈകിട്ട് മൂന്ന് മണിയ്ക്കും നാല് മണിയ്ക്കും ഇടയിൽ. നേതാക്കളോട് വിശദമായി സംസാരിച്ച ശേഷമാണ് രാഹുൽ ഖർഗയെ കാണാനായി അദ്ദേഹത്തിന്റെ വസതിയിലേക്ക് തിരിച്ചത്. നേതാക്കളെ ഫോണിൽ വിളിക്കുമെന്ന് നേരത്തെ അറിയിപ്പ് ഉണ്ടായിരുന്നില്ല. വൈകിട്ട് രാഹുൽ ഗാന്ധിയുടെ സെക്രട്ടറിയാണ് ഫോണിൽ ആദ്യം സംസാരിച്ചത്. രാഹുൽജിയ്ക്ക് താങ്കളോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഫോൺ കൈമാറുകയായിരുന്നു. കൊടിക്കുന്നിൽ സുരേഷിനു ഫോൺകോൾ. സംസ്ഥാനത്തെ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്തിലെ അഭിപ്രായം ചോദിച്ചു. ആരുടെയെങ്കിലും പേര് നിർദേശിക്കാനുണ്ടോയെന്നും ചോദിച്ചു. അടൂർ പ്രകാശിന് ഫോൺ കോൾ. പൊതുവായ കാര്യങ്ങൾ ചോദിച്ചു. സംസ്ഥാനത്ത് എന്താണ് അവസ്ഥയെന്നാണ് പ്രധാനമായും ആരാഞ്ഞത്. ആരാണ് മുഖ്യമന്ത്രിയാകാൻ ആഗ്രഹമെന്ന് ചോദിച്ചില്ല. ഒരാളുടെ പേരും പരാമർശിച്ചില്ല. പ്രതിഷേധങ്ങളെപ്പറ്റിയും ചോദിച്ചില്ല. എത്രയും വേഗം തീരുമാനമെടുക്കണമെന്ന് രാഹുലിനോട് അടൂർ പ്രകാശ് ആവശ്യപ്പെട്ടു. 


Source link

Back to top button