test del 4 copy of del 3
ഗണേഷിന് പ്രായപൂർത്തിയാകും മുൻപ് ലൈസന്‍സ്; നിയമോപദേശം തേടാന്‍ മോട്ടര്‍വാഹന വകുപ്പ്

തിരുവനന്തപുരം∙ മുന്‍ ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാറിന് പ്രായപൂര്‍ത്തിയാകും മുന്‍പ് ലൈസന്‍സ് നല്കിയ വിഷയത്തില്‍ നിയമോപദേശം തേടാന്‍ മോട്ടര്‍വാഹന വകുപ്പ്. നാല്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗണേഷിന് ലൈസന്‍സ് ലഭിക്കുമ്പോള്‍ അദ്ദേഹത്തിനു പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. പിന്നീട് സാരഥി പ്ലാറ്റ്ഫോം വരെ വലിയ സാങ്കേതിക മാറ്റങ്ങള്‍ ഉണ്ടായിട്ടും വിഷയം ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഇത്രയും കാലം മുന്‍പ് നടന്ന കാര്യമായതിനാലാണ് നിയമോപദേശം തേടുന്നതെന്ന് ഗതാഗത കമ്മിഷണര്‍ സി.നാഗരാജു അറിയിച്ചു.
Source link


