test del 4 copy of del 3
നടി ആക്രമിക്കപ്പെട്ട കേസ്: അതിജീവിത ഹൈക്കോടതിയിലേക്ക്, ധനസമാഹരണത്തിന് ക്യുആർ കോഡുമായി ട്രസ്റ്റ്

കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിത ഹൈക്കോടതിയിലേക്ക്. നടൻ ദിലീപ് അടക്കമുള്ള പ്രധാന പ്രതികളെ വെറുതെ വിട്ട എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെയാണ് അതിജീവിത അപ്പീൽ നൽകുന്നത്. പ്രമുഖ സുപ്രീം കോടതി അഭിഭാഷക വൃന്ദ ഗ്രോവർ അതിജീവിതയ്ക്കായി ഹാജരാകുമെന്നു നിയമപോരാട്ടത്തിന് പിന്തുണ നൽകാൻ രൂപീകരിച്ച ‘അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ്’ വ്യക്തമാക്കി. നിയമപോരാട്ടം ചെലവേറിയതാണെന്നും പൊതുസമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്നും വ്യക്തമാക്കി ധനസമാഹരണത്തിനുള്ള ക്യുആർ കോഡും ട്രസ്റ്റ് പങ്കുവച്ചിട്ടുണ്ട്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ അതിജീവിതയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പലതവണ ദുരുപയോഗം ചെയ്യപ്പെടുകയും ഹാഷ് വാല്യൂ മാറിയെന്നും ‘അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ്’ ആരോപിച്ചു. ഇക്കാര്യത്തിൽ ഹൈക്കോടതി മുൻപ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും അന്വേഷണം കാര്യക്ഷമമായില്ലെന്ന പരാതി അതിജീവിതയ്ക്കുണ്ടെന്നും ഈ പശ്ചാത്തലത്തിൽ ഹൈക്കോടതിയിൽ പുതിയ റിട്ട് ഹർജി നൽകുമെന്നും ട്രസ്റ്റ് വ്യക്തമാക്കി.
Source link


