LATEST

‘മുഖ്യമന്ത്രിയായി വിഡി സതീശൻ മതി, ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണം’; സോണിയാ ഗാന്ധിയോട് മുസ്ലീം ലീഗ്


ന്യൂഡൽഹി: കേരളത്തിലെ മുഖ്യചർച്ച നീണ്ടുപോകുന്നതിനിടെ ഘടകകക്ഷികൾ പ്രധാനിയായ മുസ്ലീം ലീഗിന്റെ അഭിപ്രായം തേടി സോണിയാ ഗാന്ധി. വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ലീഗ് സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടു. സോണിയാ ഗാന്ധി ലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെ വിളിച്ചപ്പോഴാണ് സതീശന് പിന്തുണ അവർത്തിച്ചത്. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജനവികാരം മാനിക്കണമെന്നും ലീഗ് നേതൃത്വം സോണിയാ ഗാന്ധിയെ അറിയിച്ചു. ഇതിനിടെ, മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട സാഹചര്യം ചർച്ച ചെയ്യാൻ അടിയന്തര യോഗം മുസ്ലിം ലീഗ് വിളിച്ച് ചേർത്തിട്ടുണ്ട്. ഇന്ന് രാവിലെ 10ന് പാണക്കാട്ടാണ് യോഗം. പാർട്ടിയിലെ മുതിർന്ന നേതാക്കളെല്ലാം പങ്കെടുക്കുമെന്നാണ് വിവരം. കോൺഗ്രസിന്റെ തീരുമാനം വന്നാൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചായിരിക്കും പ്രധാന ചർച്ച.


Source link

Back to top button