test del 4 copy of del 3

സിസിടിവി ദൃശ്യം വൈറലായി; മോഷ്ടിച്ച സ്വർണം കള്ളൻ തിരികെയെത്തിച്ചു, ഒപ്പം ഒരു കത്തും: ‘തെറ്റ്, മാപ്പാക്കണം’


ഗുരുവായൂർ ∙ കുടുങ്ങുമെന്നായപ്പോൾ കള്ളൻ മര്യാദക്കാരനായി. മോഷ്ടിച്ച 10 പവനിൽ 8 പവനും വീട്ടുടമയുടെ ഗേറ്റിനകത്ത് പൊതിഞ്ഞു ഭദ്രമാക്കി കവറിൽ കൊണ്ടുവന്നുവച്ചു. കൂടെ അവ്യക്തതയും അക്ഷരപ്പിശകും നിറഞ്ഞ ഒരു കത്തും ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെയാണു സ്വർണപ്പൊതി ലഭിച്ചത്. ‘സാർ ഞാൻ ചെയ്തത് തെറ്റ്. മാപ്പാക്കണം, ഞാൻ ഇതിൽ 2 പവൻ എടുത്തു വിറ്റു. കേസ് പിൻവലിക്കുക. മാപ്പ്, മാപ്പ്, മാപ്പ്.’ ഇതാണ് കത്തിലുള്ളത്. വിറ്റ 2 പവൻ തിരിച്ചു തരാം എന്നും അവ്യക്തമായി എഴുതിയിട്ടുണ്ടെന്നു കരുതുന്നു.മോഷ്ടാവിനെ മനസ്സിലാവുന്ന സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ, പിടിക്കപ്പെടും എന്നുറപ്പായതിനാലാണു സ്വർണം മടക്കി മാപ്പ് അപേക്ഷിച്ചതെന്നാണു പൊലീസ് നിഗമനം. വീടിന്റെ പുറത്ത് സിസിടിവി ഇല്ലാത്തതിനാൽ സ്വർണം കൊണ്ടുവന്ന വച്ച ദൃശ്യങ്ങൾ ലഭിച്ചില്ല. ഒരു മാലയും ഒരു ജോടി കമ്മലും ഒഴിച്ചുള്ള സ്വർണാഭരണങ്ങൾ തിരികെക്കിട്ടി.


Source link

Back to top button