test del 4 copy of del 3

പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്, തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി


നിലവിലെ ഭൗമരാഷ്ട്ര സംഘർഷങ്ങൾ, വിപണിയിലെ തിരുത്തലുകൾ എന്നിവ പരിഗണിച്ചു മികച്ച തീമുകളിൽ നിക്ഷേപിക്കുന്നവർക്കേ ദീർഘകാലത്തിൽ നേട്ടമുണ്ടാക്കാനാകൂ. തീമാറ്റിക് നിക്ഷേപമെന്നത് ഒരു പൊതുവായ ആശയം അല്ലെങ്കിൽ അവസരത്തെ ചുറ്റിപ്പറ്റി ഓഹരികളിന്മേലുള്ള നിക്ഷേപമാണ്. അതു വിജയിപ്പിക്കാന്‍ സാമ്പത്തിക സൂചികകൾ വിശകലനംചെയ്ത്, നിലവിലെ സാഹചര്യത്തിൽ ഏതു തീമുകൾക്കു സാധ്യതയുണ്ടെന്നു കണ്ടെത്തണം. തുടർന്ന്, ഈ മേഖലകളിലെ ഓഹരികളെ വിലയിരുത്തി മികച്ചവ കണ്ടെത്തണം. ഈ രീതിയിൽ നിക്ഷേപിക്കുന്നവർ ഓരോ തീമിനും കൃത്യമായ വെയിറ്റേജ് നല്‍കുകയും വിപണിസാഹചര്യങ്ങൾ മാറുന്നതിനനുസരിച്ചു നിക്ഷേപം പുനഃക്രമീകരിക്കുകയും വേണം.ഇത്തരം സാഹചര്യങ്ങളിൽ, ഫണ്ട് ഓഫ് ഫണ്ടുകള്‍(FoF)വഴി നിക്ഷേപിക്കുന്നത് അനുയോജ്യമായ മാർഗമായി കണക്കാക്കാം. സാധാരണ വിപണിസാഹചര്യങ്ങളിൽപോലും, തീമാറ്റിക് നിക്ഷേപവും ഡെറ്റുമായി സംയോജിപ്പിച്ചുള്ള ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും.ഫണ്ട് പിന്തുടരുന്നതു വിവിധ തീമുകളും ഡെറ്റും സംയോജിപ്പിച്ച ഒരു ഹൈബ്രിഡ് ഘടനയാണ്. ബാങ്കിങ്, ടെക്നോളജി, എനർജി, എഫ്എംസിജി അടക്കമുള്ള വിഭാഗങ്ങളിൽ ഈ ഫണ്ട് നിക്ഷേപിക്കുന്നുണ്ട്. 2003 ഡിസംബറിൽ ആരംഭിച്ച ഈ ഫണ്ട്, ദീർഘകാല സമ്പത്തു സൃഷ്ടിക്കുന്നതിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 2026 മാർച്ച് 31ലെ കണക്കുകള്‍പ്രകാരം ഈ ഐസിഐസിഐ ഫണ്ടിന്റെ 3 വർഷത്തെ നേട്ടം (CAGR) 15.11% ആണ്. 5 വർഷത്തെ നേട്ടം 14.91ഉം 10 വർഷത്തേത് 14.47ഉം ശതമാനവുമാണ്.


Source link

Back to top button