LATEST

സതീശനെ ‘ഒറ്റിയാൽ’ വിവരമറിയും; ഷാഫി പറമ്പിലിനെതിരെ കോൺഗ്രസ് സൈബർ ഇടങ്ങളിൽ വൻ പ്രതിഷേധം


കോഴിക്കോട്: മുഖ്യമന്ത്രിയായി കെ.സി വേണു ഗോപാലിനെ പിന്തുണയ്ക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെ, വടകര എംപിയും യുവ നേതാവുമായ ഷാഫി പറമ്പിലിനെതിരെ വിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ. പ്രതിപക്ഷ നേതാവ് വിഡി സതീശനെ പിന്തള്ളി കെ.സിക്ക് വേണ്ടി കരുനീക്കം നടത്തുന്നു എന്ന ആരോപണമാണ് ഷാഫിക്കെതിരെ ഉയരുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വി.ടി. സൂരജിനൊപ്പം ഉമ്മൻചാണ്ടിയുടെ ചിത്രം ഉയർത്തിനിൽക്കുന്ന ഫോട്ടോ ഷാഫി പങ്കുവച്ചിരുന്നു. എന്നാൽ ഈ പോസ്റ്റിന് താഴെ ഷാഫിയെ പ്രശംസിക്കുന്നതിനേക്കാൾ കൂടുതൽ വിമർശനങ്ങളും മുന്നറിയിപ്പുകളമാണ് അണികൾ രേഖപ്പെടുത്തിയത്.


Source link

Back to top button