test del 3
കട്ടിലിനടിയിലും പുതപ്പിനടിയിലും വരെ വിഷപ്പാമ്പുകൾ; വീടിനടിയിൽ മുഴുവൻ മാളങ്ങൾ: അയൽ വീട്ടിൽ അന്തിയുറങ്ങി കുടുംബം

പത്തനാപുരം ∙ കട്ടിലിനടിയിലും പുതപ്പിനടിയിലും വരെ വിഷപ്പാമ്പുകൾ, വീടിനടിയിൽ മുഴുവൻ മാളങ്ങൾ, പാമ്പുകളെ പേടിച്ച് അയൽവീട്ടിൽ ഉറങ്ങി കുടുംബം. കഴിഞ്ഞ ദിവസം രാത്രിയിലും ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടു. അധികൃതർ തിരിഞ്ഞു പോലും നോക്കുന്നില്ല. പിടവൂർ മൂലങ്കോട് രാജേഷ് ഭവനിൽ രേവതിയും രേണുകയും അച്ഛനൊപ്പം എങ്ങോട്ടു പോകണമെന്നറിയാത്ത അവസ്ഥയിലാണ്. നടുവിന്റെ പ്രശ്നങ്ങൾ മൂലം ജോലിക്ക് പോലും പോകാൻ കഴിയാത്ത പിതാവ് രാജേഷിനെയും കൊണ്ട് തങ്ങൾ എന്തു ചെയ്യണമെന്നാണ് രേവതി ചോദിക്കുന്നത്. അമ്മ വീട്ടു ജോലിക്കു പോയി ലഭിക്കുന്ന വരുമാനത്തിലാണ് കുടുംബം കഴിയുന്നത്.പാമ്പുകളുടെ ശല്യത്തിന് പരിഹാരമില്ലാതെ വലയുമ്പോഴാണ്, ഇരുട്ടടിയായി കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നു പോയത്. തകർന്നു നിലം പൊത്താറായ വീട് പൊളിച്ച് പുതുക്കി പണിയുക മാത്രമാണ് പോംവഴി. ഉദ്യോഗസ്ഥരും, രാഷ്ട്രീയ പ്രവർത്തകരും വീട്ടിലെത്തിയെങ്കിലും വിഷയത്തിൽ പരിഹാരം കണ്ടിട്ടില്ല.
Source link


