LATEST

പ്രധാനമന്ത്രിയുടെ ആഹ്വാനം തള്ളണം: സി.പി.എം


ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം കാരണം ചെലവു ചുരുക്കൽ നടപ്പാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം വിരോധാഭാസമാണെന്നും ജനങ്ങളത് തള്ളണമെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങൾക്ക് ഉത്തരവാദികളായ യു.എസ്-ഇസ്രയേൽ ചേരിയെ പിന്തുണച്ചപ്പോൾ രാജ്യതാത്പര്യം സംരക്ഷിച്ചില്ല. സർക്കാരിന് ദീർഘവീക്ഷണമുണ്ടായിരുന്നെങ്കിൽ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സുസ്ഥിരമാണെന്ന കേന്ദ്രവാദം തെറ്റെന്ന് തെളിഞ്ഞു.തമിഴ്നാട്ടിൽ ടി.വി.കെയ്‌ക്ക് പിന്തുണ നൽകുകയാണെന്ന് ഡി.എം.കെയെ അറിയിച്ചിരുന്നു. ബംഗാളിൽ വർഗീയതയും വിദ്വേഷവും പ്രചരിപ്പിച്ചും വൻ തുക ചെലവഴിച്ചും തിരഞ്ഞെടുപ്പ് കമ്മിഷൻ വഴിയുള്ള എസ്.ഐ.ആർ അടക്കം ദുരുപയോഗം ചെയ്‌തുമാണ് വിജയം നേടിയത്. തൃണമൂൽ സർക്കാരിന്റെ അഴിമതി- സ്വേച്ഛാധിപത്യ ഭരണവും ബി.ജെ.പിക്ക് വഴിയൊരുക്കി.


Source link

Back to top button