test del 3
പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചു; യുവതി ആത്മഹത്യ ചെയ്തു

കാസർകോട് ∙ പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചതിന്റെ വിഷമത്തിൽ പ്രതിശ്രുത വധു വീട്ടിനകത്ത് ഫാനിൽ തൂങ്ങിമരിച്ചു. കുമ്പള കിദൂർ കുണ്ടക്കേരടുക്കയിലെ ബി. ജയാനന്ദയുടെ മകൾ പ്രഫുല്ലയാണ് (26) ജീവനൊടുക്കിയത്. ഞായറാഴ്ച വൈകിട്ടാണ് ഹാളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കുടുംബം ജയാനന്ദയുടെ സഹോദരീപുത്രിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു.മൃതദേഹത്തിനടുത്തുനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തി. മണിയുടെ വിയോഗം താങ്ങാനാകുന്നില്ലെന്നും തന്റെ മൃതദേഹം മണിയെ സംസ്കരിച്ച സ്ഥലത്തു തന്നെ സംസ്കരിക്കണമെന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ആത്മഹത്യക്കുറിപ്പും ഫോണും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Source link


