test del 4 copy of del 3
വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് 13 വയസ്സുകാരിയെ പരിചയപ്പെട്ടു; നഗ്നചിത്രങ്ങൾ വാങ്ങിയ ശേഷം ബ്ലാക്‌മെയിലിങ്

റാന്നി ∙ 13 വയസ്സുള്ള പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം നഗ്നചിത്രങ്ങൾ വാങ്ങി ബ്ലാക്‌മെയിൽ ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി വൈക്കം വിളയിൽ ലക്ഷംവീട്ടിൽ രാജേഷ്കുമാറിനെയാണ് റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്. റാന്നി സ്വദേശിയായ പെൺകുട്ടിയുമായി കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇയാൾ പരിചയത്തിലാകുന്നത്. പെൺകുട്ടിയുടെ ഫോട്ടോ ഇയാൾ നിർബന്ധിച്ച് കൈക്കലാക്കിയത് മാതാപിതാക്കളുടെ ശ്രദ്ധയിൽപെട്ടു. അവർ പെൺകുട്ടിയോട് ചോദിച്ചപ്പോൾ അത്തരം ഫോട്ടോകൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഇയാൾ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടെന്ന് അറിയിച്ചു. തുടർന്ന് റാന്നി പൊലീസ് പെൺകുട്ടിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.ഇയാൾ വീടുമായി വർഷങ്ങളായി അകന്നു കഴിയുകയായിരുന്നു. സമൂഹമാധ്യമത്തിൽ ആക്ടീവായ മറ്റൊരു യുവാവിന്റെ പടം പ്രൊഫൈൽ ചിത്രമാക്കിയും റീലുകൾ പോസ്റ്റ് ചെയ്തുമാണ് പ്രതി പെൺകുട്ടിയെ ആകർഷിച്ചത്. ഇയാളുടെ ഫോണിൽ അനവധി പെൺകുട്ടികളുടെ ഫോട്ടോകളും 4 വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുമുള്ളതായി പൊലീസ് കണ്ടെത്തി. കൂടുതൽ പെൺകുട്ടികളെ ഇത്തരത്തിൽ ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരുന്നു. ഇൻസ്‌പെക്ടർ പ്രജീഷ് ശശി, എസ്ഐ സിബി, പൊലീസുകാരായ അഭിനന്ദ്, ശൈലേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Source link

