test del 3

ലോകശക്തികൾക്കൊപ്പം ഇന്ത്യ! പരീക്ഷിച്ചത് ‘ദിവ്യാസ്ത്ര’, ആകാശത്തെ വിസ്മയിപ്പിച്ച് ‘മൾട്ടിപ്പിൾ’ പ്രഹരശേഷി


ഒഡീഷയുടെ ആകാശത്ത് ശനിയാഴ്ച തെളിഞ്ഞ ആ ഓറഞ്ച് വെളിച്ചം വെറുമൊരു മിസൈൽ പരീക്ഷണമായിരുന്നില്ല, മറിച്ച് ലോകശക്തികൾക്കിടയിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതിയ ഒരു യുഗത്തിന്റെ തുടക്കമായിരുന്നു. 2026 മേയ് 8. സായാഹ്ന സൂര്യൻ അസ്തമിച്ച് തുടങ്ങിയ നേരം. ഒഡീഷയുടെ തീരപ്രദേശങ്ങളിലും അയൽരാജ്യമായ ബംഗ്ലദേശിലെ കോക്സ് ബസാർ വരെയും ഉള്ള ജനങ്ങൾ ആകാശത്ത് അദ്ഭുതകരമായ ഒരു കാഴ്ച കണ്ടു. ഒരു വാൽനക്ഷത്രത്തെപ്പോലെ, ഓറഞ്ച് കലർന്ന വെളുത്ത നിറത്തിൽ പുകച്ചുരുളുകൾ വിട്ടുകൊണ്ട് ഒരു അഗ്നിഗോളം ആകാശത്തേക്ക് കുതിച്ചുയരുന്നു. നിമിഷങ്ങൾക്കുള്ളിൽ ഇന്റർനെറ്റിൽ ആ ദൃശ്യങ്ങൾ വൈറലായി. ഇത് അന്യഗ്രഹ ജീവികളാണോ അതോ വല്ല ഉൽക്കാപതനമാണോ എന്നുവരെ ചർച്ചകൾ കൊഴുത്തു. ഒടുവിൽ പ്രതിരോധ മന്ത്രാലയത്തിന്റെ സ്ഥിരീകരണം വന്നു, ഇന്ത്യ ഏറ്റവും മാരകമായ അഗ്നി-5 മിസൈലിന്റെ അത്യാധുനിക എംഐആർവി പതിപ്പ് വിജയകരമായി പരീക്ഷിച്ചിരിക്കുന്നു.പരമ്പരാഗത മിസൈലുകൾ ഒരു ലക്ഷ്യസ്ഥാനത്തേക്ക് ഒരു പോർമുന മാത്രമാണ് വഹിക്കുന്നത്. എന്നാൽ എംഐആർവി സാങ്കേതികവിദ്യ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഒരു മിസൈൽ ഒരേസമയം ഒന്നിലധികം ആണവ പോർമുനകളെ വഹിക്കുകയും, അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിൽ വെച്ച് അവയെ വേർപെടുത്തുകയും ചെയ്യുന്നു. ഈ പോർമുനകൾക്ക് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളെ ഒരേസമയം തകർക്കാൻ സാധിക്കും.∙ പരീക്ഷണത്തിന്റെ പ്രത്യേകതകൾ


Source link

Back to top button