LATEST
അവയവദാനത്തിന് വ്യാജരേഖ: മുഖ്യപ്രതി യു.പിയിൽ അറസ്റ്റിൽ

കോലഞ്ചേരി: വ്യാജരേഖകൾ ചമച്ച് അനധികൃത അവയവക്കച്ചവടത്തിനു സഹായം നൽകിയ കേസിലെ മുഖ്യപ്രതി പിടിയിൽ.കാസർകോട് കൽനാട് അൽ നിഹാമത്ത് മൻസിലിൽ മുഹമ്മദ് നജീബിനെയാണ് (53) പ്രത്യേക അന്വേഷണസംഘം ഉത്തർപ്രദേശിലെ ഖാസിയാബാദിൽ നിന്ന് അറസ്റ്റ് ചെയ്തത്. കുന്നത്തുനാട് പെരിങ്ങാലയിൽ വാടകയ്ക്ക് താമസിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം.അന്വേഷണം ശക്തമായതോടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ നജീബ് വിമാന മാർഗം ഡൽഹിയിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.തുടർന്ന് ഇയാളെ ഡൽഹിയിലെത്തിയ അന്വേഷണസംഘം പിന്തുടർന്നു.ഖാസിയാബാദിലേക്ക് കടന്ന നജീബിനെ ഞായറാഴ്ച പുലർച്ചെയാണ് കസ്റ്റഡിയിലെടുത്തത്.
Source link


