test del 3

മോസ്കോയിലേക്കു വരൂ: സെലൻസ്കിയെ ക്ഷണിച്ച് പുട്ടിൻ; യുദ്ധത്തിന് അന്ത്യമാകുന്നു?


മോസ്കോ ∙ നാലു വർഷത്തിലേറെയായ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിൽ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയെ മോസ്കോയിലേക്കു ചർച്ചയ്ക്കു ക്ഷണിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ഇരുവരും തമ്മിൽ നേരിട്ട് കൂടിക്കാഴ്ച നടത്താനുള്ള സാധ്യത വീണ്ടും തെളിയുന്നത് യുദ്ധം അവസാനിക്കുകയാണെന്നതിന്റെ സൂചനയാണ്. അതേസമയം, ‘അവസാനമില്ലാത്ത ചർച്ചകൾ’ തുടരാൻ താൽപര്യമില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന ശ്രമങ്ങളെ പുട്ടിൻ പ്രശംസിക്കുകയും ചെയ്തു. ഇതോടെ റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിർണായകമായ രാഷ്ട്രീയ ചർച്ചകൾക്ക് വഴി തുറക്കുമെന്ന പ്രതീക്ഷയിലാണ് ലോകം. യുക്രെയ്നും റഷ്യയും മൂന്ന് ദിവസത്തേക്കു വെടിനിർത്തൽ നടപ്പിലാക്കണമെന്നുംം യുദ്ധത്തടവുകാരെ കൈമാറണമെന്നുമുള്ള ട്രംപിന്റെ നിർദേശത്തിനു പിന്നാലെയാണ് പുട്ടിന്റെ പ്രതികരണം.


Source link

Back to top button