test del 4 copy of del 3
‘അയാൾ ചെയ്യാൻ ശ്രമിച്ചതൊന്നും പറയാനാവില്ല’: ട്രെയിനിലെ പീഡനത്തിൽ നിന്ന് കുഞ്ഞിനെ രക്ഷിച്ച സഹയാത്രിക പറയുന്നു

കൊട്ടാരക്കര∙ ‘പ്രതികരിക്കാൻ ഒരു നിമിഷം വൈകിയെങ്കിൽ ഒരു പക്ഷേ കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്ത നാട് കേൾക്കേണ്ടി വരുമായിരുന്നു’ – ട്രെയിൻ യാത്രയ്ക്കിടെ 6 വയസ്സുകാരിയെ പീഡനത്തിൽ നിന്നു രക്ഷിച്ച സഹയാത്രിക വീണയുടെ വാക്കുകൾ. പാലക്കാട് – തൂത്തുക്കുടി പാലരുവി എക്സ്പ്രസ് ട്രെയിനിലെ ജനറൽ കോച്ചിന്റെ തറയിൽ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ എടുത്തു കൊണ്ടുപോയി സീറ്റിൽ കിടത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി കൊല്ലം അയത്തിൽ സ്വദേശി എ.സാനിഷിനെ പിടികൂടാൻ സഹായിച്ച കൊട്ടാരക്കര കോട്ടാത്തല വിപിൻ ഭവനിൽ വി.എസ്.വീണയാണ് (36) മാതൃദിനത്തിലെ റിയൽ ഹീറോ.പെട്ടെന്ന് കുഞ്ഞിനെ അയാളുടെ കയ്യിൽ നിന്നു പിടിച്ചു വാങ്ങി. താൻ ഒന്നും ചെയ്തില്ലെന്നു പറഞ്ഞ് അയാൾ പ്രതിരോധിക്കാൻ ശ്രമിച്ചു. പകർത്തിയ വിഡിയോ ദൃശ്യങ്ങൾ മറ്റു യാത്രക്കാരെ കാണിച്ചു. അവർ അയാളെ തടഞ്ഞു വച്ചു. ഒന്നരയോടെ ട്രെയിൻ പുനലൂരിലെത്തി. ഫോണിലൂടെ വിവരം നൽകിയതനുസരിച്ച് പൊലീസ് റെയിൽവേ സ്റ്റേഷനിൽ കാത്തു നിൽപുണ്ടായിരുന്നു. പൊലീസ് അയാളെ കൊണ്ടുപോയി. ഫോണിലെ തെളിവുകൾ ഞാൻ പൊലീസിനു കൈമാറി. പിന്നീടാണ് അയാൾ ഒട്ടേറെ കേസുകളിൽ പ്രതിയാണെന്ന് അറിയുന്നത്.
Source link

