test del 4 copy of del 3
അദാനിക്ക് ‘ടഗ്’ നിർമിക്കാൻ കൊച്ചിൻ ഷിപ്യാഡ്, 250 കോടി രൂപയുടെ ഡീൽ

അദാനി ഗ്രൂപ്പിന്റെ ഭാഗമായ ഓഷ്യൻ സ്പാർക്കിൾ കമ്പനിക്ക് വേണ്ടി ടഗുകൾ നിർമിക്കാനുള്ള കരാർ സ്വന്തമാക്കി കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡ് (സിഎസ്എൽ). 100-250 കോടി രൂപ വരെ ഇതിന് ചെലവാകും. കൊച്ചിൻ ഷിപ്യാഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ ഉഡുപ്പി കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡാണ് ടഗുകൾ നിർമിക്കുന്നത്. 70 ടൺ ബൊള്ളാർഡ് പുൾ ശേഷിയുള്ള നാല് അത്യാധുനിക ടഗുകൾക്കാണ് ഓർഡർ. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അംഗീകരിച്ച ഡിസൈൻ അനുസരിച്ചാണ് ഇവയുടെ നിർമാണമെന്നും കൊച്ചിൻ ഷിപ്യാഡ് അറിയിച്ചു. കാണ്ട്ലയിലെ ദീൻദയാൽ പോർട്ട് അതോറിറ്റിയും (ഡിപിഎ) സിഎസ്എലും ചേർന്നുള്ള സംയുക്ത സംരംഭമാണു പദ്ധതി നടപ്പാക്കുക. 650 മീറ്റർ ദൈർഘ്യമുള്ള ജെട്ടിയും രണ്ടു വലിയ ഫ്ലോട്ടിങ് ഡ്രൈ ഡോക്കുകളും വർക്ഷോപ്പുകളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുന്ന വമ്പൻ ഷിപ് റിപ്പയർ യാഡാണു വിഭാവനം ചെയ്യുന്നത്. പ്രധാന സമുദ്രപാതകളുടെ സാമീപ്യവും കപ്പൽച്ചാലിനു സ്വാഭാവികമായിത്തന്നെ നല്ല ആഴവും (ഡ്രാഫ്റ്റ്) ഉണ്ടെന്നതാണു വാഡിനാറിന്റെ സവിശേഷത. മുദ്ര, കാണ്ട്ല തുറമുഖങ്ങളുമായുള്ള അടുപ്പവും ഗുണകരമാകും. 230 മീറ്ററിലേറെ നീളമുള്ള വലിയ കപ്പലുകളുടെ അറ്റകുറ്റപ്പണി ചെയ്യാൻ ശേഷിയുള്ള റിപ്പയർ യാഡുകളുടെ അഭാവം നികത്താനും പുതിയ പദ്ധതി സഹായിക്കും. 300 മീറ്റർ വരെ നീളമുള്ള കപ്പലുകളുടെ റിപ്പയർ സൗകര്യം ലഭ്യമാക്കാൻ കഴിയുമെന്നതിനാൽ വിദേശ കപ്പലുകൾ ഉൾപ്പെടെ ഇവിടെ റിപ്പയർ ചെയ്യാം. വെള്ളിയാഴ്ച വിപണിയിലുണ്ടായ നഷ്ടം കൊച്ചിൻ ഷിപ്യാഡ് ഓഹരികളെയും ബാധിച്ചു. 2.5 ശതമാനം നഷ്ടത്തിൽ ഓഹരിയൊന്നിന് 1769.40 രൂപയിലാണ് ഓഹരികൾ ക്ലോസ് ചെയ്തത്. എന്നാൽ കുറച്ച് കാലമായി ഓഹരികൾക്ക് നല്ല കാലമാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സിഎസ്എൽ ഓഹരികൾ ഉയർന്നത് 4.5 ശതമാനം. ഒരു മാസത്തിനിടെ 20 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് കഴിഞ്ഞു. 46,549.51 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
Source link


