test del 4 copy of del 3
ഇറാൻ യുദ്ധം തിരിച്ചടി, സൾഫ്യൂരിക് ആസിഡ് കിട്ടാനില്ല, ‘പട്ടിണി ഭയന്ന്’ ചൈനീസ് നിയന്ത്രണം, നേരത്തെ ഒരുങ്ങിയെങ്കിലും യുഎസിലും ഭീതി

യുഎസ് ഇറാൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ പ്രതിസന്ധി രാജ്യാന്തര തലത്തിൽ സൾഫ്യൂരിക് ആസിഡ് ക്ഷാമം അതിരൂക്ഷമാക്കി. വളം നിർമാണം, കെമിക്കൽസ്, ടെക്സ്റ്റൈൽസ്, മെറ്റൽ പ്രോസസിങ്, കംപ്യൂട്ടർ ചിപ്പുകളുടെ നിർമാണം ഉൾപ്പെടെ വിവിധ വ്യവസായ മേഖലകളിൽ ഉപയോഗിക്കുന്ന രാസപദാർത്ഥമാണ് സൾഫ്യൂരിക് ആസിഡ്. ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന രാസപദാർത്ഥങ്ങളിൽ ഒന്നുകൂടിയാണിത്. ലോകത്തിൽ ഏറ്റവും കൂടുതൽ സൾഫർ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎസ്. എങ്കിലും ഇതിൽ 90 ശതമാനവും തദ്ദേശീമായി തന്നെ ഉപയോഗിക്കുകയാണ്. മാത്രവുമല്ല ഉയർന്ന വിലയും ഗതാഗത ചെലവും കണക്കിലെടുത്ത് പല കമ്പനികളും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് സൾഫർ വാങ്ങിയിരുന്നത്. ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം നിലച്ചതോടെ ഇതു മുടങ്ങി. സൾഫ്യൂരിക് ആസിഡിന്റെ മറ്റൊരു പ്രധാന ഉൽപാദകരായ ചൈന കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയത് പ്രതിസന്ധി രൂക്ഷമാക്കി. വളം വില വർധിച്ചതും ഭക്ഷ്യസുരക്ഷയിൽ ഭീഷണി നേരിട്ടേക്കുമെന്ന റിപ്പോർട്ടുകളുമാണ് ചൈനയെ നിയന്ത്രണങ്ങൾക്ക് പ്രേരിപ്പിച്ചത്. നേരത്തെ കരുതി എങ്കിലും തിരിച്ചടി
Source link

