test del 4 copy of del 3
ബിജെപി ആസ്ഥാനം ആക്രമിക്കാൻ സാധ്യത, സർക്കാർ കെട്ടിടങ്ങളും ലക്ഷ്യം; അതീവ ജാഗ്രതയിൽ ഡൽഹി

ന്യൂഡൽഹി∙ ഡൽഹിയിലെ ലുട്യൻസ് മേഖലയിലുള്ള സർക്കാർ കെട്ടിടങ്ങൾക്കും രാഷ്ട്രീയ പാർട്ടി ഓഫിസുകൾക്കും നേരെ ഭീകരാക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന സ്പെഷൽ സെല്ലിന്റെ രഹസ്യവിവരത്തെത്തുടർന്ന് ഡൽഹി പൊലീസ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ബിജെപി ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിവരങ്ങൾ ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.സമൂഹമാധ്യമങ്ങൾ വഴി ആളെ ചേർക്കുന്ന പ്രവർത്തനങ്ങളിൽ പ്രതികൾ ഏർപ്പെട്ടിരുന്നു. ഉത്തരേന്ത്യയിലും ഡൽഹിയിലുമുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കാൻ പ്രതികൾക്ക് നിർദേശം നൽകിയിരുന്നതായി അഡീഷനൽ പൊലീസ് കമ്മിഷണർ പ്രമോദ് സിങ് കുശ്വാ പറഞ്ഞു.
Source link


