test del 3
മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്ന പരാതിയുമായി സ്റ്റേഷനിൽ, പൊലീസ് ജീപ്പുമായി കടന്നു; ഒടുവിൽ കള്ളൻ പിടിയിൽ

കണ്ണൂർ ∙ പൊലീസ് ജീപ്പ് മോഷ്ടിച്ച് കടത്തിയ പ്രതി പിടിയിൽ. ഗുരുവായൂർ സ്വദേശി ഹംസത്തിനെ കണ്ണൂർ ടൗൺ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ അർധരാത്രിയോടെയാണ് സൈബർ സെല്ലിന്റെ ജീപ്പ് മോഷ്ടിച്ചത്. സൈബർ പൊലീസ് സ്റ്റേഷന് സമീപത്തായി നിർത്തിയിട്ടിരുന്ന ജീപ്പ് കടത്തിക്കൊണ്ടുപോകുകയായിരുന്നു. എസ്എൻ പാർക്കിലെ തട്ടുകടകൾക്ക് സമീപം പ്രതി ജീപ്പ് നിർത്തി. ഇയാൾ മദ്യലഹരിയിലാണെന്ന് തോന്നിയപ്പോൾ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. ഉടൻ തന്നെ ടൗൺ പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി നഗരത്തിൽ സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
Source link


