test del 3
കൂത്തുപറമ്പിലെ തോൽവി: മുസ്‌ലിം ലീഗില്‍ അച്ചടക്ക നടപടി; മണ്ഡലം ജനറല്‍ സെക്രട്ടറിയെ മാറ്റി

കണ്ണൂർ ∙ കൂത്തുപറമ്പ് യുഡിഎഫ് സ്ഥാനാർഥി ജയന്തി രാജന്‍റെ തോല്‍വിക്ക് പിന്നാലെ മുസ്‌ലിം ലീഗില്‍ അച്ചടക്ക നടപടി. മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിനെ സംഘടനാ ചുമതലകളില്‍ നിന്നു മാറ്റിനിര്‍ത്തി. മുൻ പഞ്ചായത്ത് അംഗമായ ഭാര്യ നദീറയേയും നീക്കി. മണ്ഡലത്തിലെ തോൽവിയെത്തുടർന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നടപടി. ഷാഹുല്‍ ഹമീദിനെതിരെ ലീഗില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.തന്‍റെ വിശദീകരണം കേള്‍ക്കാതെയാണ് നടപടിയെന്ന് ഷാഹുല്‍ ഹമീദ് പ്രതികരിച്ചു. 1286 വോട്ടിനാണ് ജയന്തി രാജന്‍ പരാജയപ്പെട്ടത്. ഇത്തവണ ലീഗ് വിജയ പ്രതീക്ഷ പുലർത്തിയിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു കൂത്തുപറമ്പ്.
Source link


