test del 4 copy of del 3
സ്വര്‍ണനിറമുള്ള ആ ‘ട്രംപ്’ മൊബൈൽ എവിടെ? 492 കോടി രൂപ വാങ്ങി പറ്റിച്ചോ? പരാതിയുമായി ലക്ഷക്കണക്കിന് ഉപഭോക്താക്കൾ

വമ്പൻ വാഗ്ദാനങ്ങളുമായി സ്മാർട്ട്ഫോൺ വിപണി പിടിച്ചടക്കാൻ എത്തിയ ട്രംപ് മൊബൈൽ (Trump Mobile) വൻ വിവാദത്തിലെന്ന് റിപ്പോർട്ടുകൾ. കമ്പനിയുടെ ആദ്യ ഫോണായ ‘T1’ പ്രീ-ഓർഡർ ചെയ്ത 5.9 ലക്ഷം ഉപഭോക്താക്കൾക്ക് ഇതുവരെയും ഫോൺ ലഭിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 59 ദശലക്ഷം ഡോളർ (ഏകദേശം 492 കോടി രൂപ) ബുക്കിംഗ് തുകയായി കൈപ്പറ്റിയിട്ടും മാസങ്ങൾ പിന്നിട്ടിട്ടും ഫോണിനെക്കുറിച്ച് വിവരമില്ലാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.2025 ജൂൺ 16ന് ന്യൂയോർക്കിലെ ട്രംപ് ടവറിൽ വെച്ച് ട്രംപ് ജൂനിയറും എറിക് ട്രംപും ചേർന്നാണ് ഈ സംരംഭം പ്രഖ്യാപിച്ചത്. ഡോണാൾഡ് ട്രംപിന്റെ 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചായിരുന്നു ഈ ലോഞ്ച്. ആപ്പിളിന്റെ ഐഫോണിനും സാംസങ്ങിനും ഒരു ‘അമേരിക്കന്‍ സ്വന്തം ബദൽ’ എന്ന നിലയിലാണ് ട്രംപ് മൊബൈൽ അവതരിപ്പിക്കപ്പെട്ടത്.ഫോൺ: T1 (സ്വർണ നിറത്തിലുള്ള ആൻഡ്രോയിഡ് ഫോൺ).
Source link


