test del 4 copy of del 3

കടകളിൽ കയറാൻ പാർക്ക് ചെയ്താലും എംവിഡി പിഴ ഈടാക്കുന്നു; അറിയുന്നത് ഫോണിൽ മെസേജ് വരുമ്പോൾ


രാമപുരം ∙ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് വശങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് മോട്ടർ വെഹിക്കിൾ ഡിപ്പാർട്മെന്റ് (എംവിഡി) പിഴ ഈടാക്കുന്നതായി പരാതി. കടകളിൽ കയറാനും മറ്റ് ആവശ്യങ്ങൾക്കുമായി ആളുകൾ റോഡ് സൈഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോഴാണ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി ഫോട്ടോയെടുത്ത് പോകുകയാണ്. ഇത് വാഹന ഉടമകൾ അറിയാറില്ല. 2 ദിവസത്തിനകം ഫോണിൽ മെസേജ് വരുമ്പോഴാണ് ആളുകൾ ഇക്കാര്യം അറിയുന്നത്.ടൗണിന്റെ മിക്ക ഭാഗങ്ങളിലും നോ പാർക്കിങ് ബോർഡുകളില്ല. ബോർഡുകൾ ഇല്ലാത്തിടത്ത് നിർത്തുമ്പോഴും ഉദ്യോഗസ്ഥർ പിഴ ഈടാക്കുകയാണ്. യാതൊരു മാനദണ്ഡവുമില്ലാതെ വരുമാനം കണ്ടെത്താനായി ജനങ്ങളെ ദ്രോഹിക്കുന്ന നടപടികൾ നിർത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം. മോട്ടർ വാഹന വകുപ്പിന്റെ പിഴ ഈടാക്കലിനെതിരെ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സിജി മിറ്റത്താനി, ജനറൽ സെക്രട്ടറി ജോർജ് കുരിശുംമൂട്ടിൽ, ട്രഷറർ പി.എം.മാത്യു ചോലിക്കര എന്നിവർ പറഞ്ഞു.


Source link

Back to top button