test del 3
കണ്ണീരായി പൂപ്പാറ: പൊളിച്ചുനീക്കിയത് 88 കെട്ടിടങ്ങൾ; ദുരന്തങ്ങൾ ഒഴിവാക്കാനെന്ന് കലക്ടർ: ഇനിയെന്ത്?

പൂപ്പാറ ∙ പൂപ്പാറ ടൗണിൽ പന്നിയാർ പുഴയുടെ പുറമ്പോക്കിലുള്ള 29 വീടുകളും 3 ആരാധനാലയങ്ങളും കടകളും ഉൾപ്പെടെ 88 കെട്ടിടങ്ങൾ ജില്ലാ ഭരണകൂടം പാെളിച്ചുനീക്കിയത് മണിക്കൂറുകൾക്കുള്ളിൽ. ഇന്നലെ രാവിലെ 6നാണ് ഒഴിപ്പിക്കൽ നടപടി ആരംഭിച്ചത്. വീടുകളിലെ താമസക്കാർ പ്രതിഷേധമുയർത്തിയെങ്കിലും പിന്നീട് ഉദ്യോഗസ്ഥർ ഇടപെട്ട് അവരെ അനുനയിപ്പിച്ചാണ് ഒഴിപ്പിക്കൽ പൂർത്തിയാക്കിയത്. കെട്ടിടങ്ങൾ പൊളിക്കും മുൻപ് സാധനങ്ങൾ മാറ്റുന്നതിന് സമയം നൽകി.ഇതോടെ നിലവിൽ ഏറ്റെടുത്ത വീടുകളിലെ താമസക്കാർക്ക് ഒഴിഞ്ഞുപോകാൻ ജില്ലാ ഭരണകൂടം സമയം നൽകി. എന്നാൽ ഇൗ വീടുകളിലെ താമസക്കാർ ഒഴിഞ്ഞു പോകാത്തതിനാൽ കഴിഞ്ഞ ഫെബ്രുവരി 21ന് 30 ദിവസത്തെ സമയം കൂടി അനുവദിച്ചു. ഇതിനെതിരെ കെട്ടിട ഉടമകൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ ഉത്തരവുണ്ടായില്ല. ഇതോടെയാണ് കലക്ടറുടെ നിർദേശപ്രകാരം 24 മണിക്കൂറിനുള്ളിൽ വീടുകൾ ഒഴിയാനാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ ഒന്നിന് താമസക്കാർക്ക് നോട്ടിസ് നൽകിയത്. ഇൗ സമയപരിധിയും അവസാനിച്ചതോടെയാണ് ഇന്നലെ രാവിലെ മുതൽ നേരത്തേ ഏറ്റെടുത്ത കടകൾ പാെളിച്ച് നീക്കുകയും വീടുകൾ ഒഴിപ്പിച്ച ശേഷം പാെളിക്കുകയും ചെയ്തത്.ഒഴിപ്പിക്കലിന്റെ നാൾവഴികൾ പൂപ്പാറ ∙ പൂപ്പാറയിൽ പുറമ്പോക്ക് ഭൂമിയിലെ 2 അനധികൃത നിർമാണങ്ങൾക്കെതിരെ ചിലർ ഹൈക്കോടതിയെ സമീപിച്ചതാണ് ഇപ്പോഴത്തെ നടപടികളുടെ തുടക്കം. പിരിവ് ചോദിച്ചത് കാെടുക്കാത്തതിലുള്ള ചില രാഷ്ട്രീയ നേതാക്കളുടെ പകവീട്ടലാണിതെന്നും ആരോപണമുണ്ട്. ഇൗ 2 നിർമാണങ്ങൾക്കെതിരെയും നടപടി ഉറപ്പായതോടെ ടൗണിൽ തങ്ങൾ മാത്രമല്ല മറ്റു ചിലരും പുറമ്പോക്ക് ഭൂമിയിൽ കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ടെന്ന് ഇതിന്റെ ഉടമകൾ കോടതിയെ അറിയിച്ചു. തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരം അന്വേഷണം നടത്തി ടൗണിൽ പുറമ്പോക്ക് ഭൂമിയിൽ നിർമിച്ച 56 കെട്ടിടങ്ങളെക്കുറിച്ചും റവന്യു വകുപ്പ് റിപ്പോർട്ട് നൽകി.
Source link


