test del 2
3,30,000ലധികം ഇറക്കുമതിക്കാർ, 16,600കോടി ഡോളർ; അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി തിരിച്ചടവ്

വാഷിങ്ടൺ: യുഎസ് സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ച് റദ്ദാക്കിയ ഇറക്കുമതി തീരുവകൾ ബിസിനസ് സ്ഥാപനങ്ങൾക്ക് തിരികെ നൽകുന്നതിനുള്ള നടപടികൾക്ക് ഔദ്യോഗികമായി തുടക്കമായി. തിങ്കളാഴ്ച രാവിലെ 8 മണി മുതൽ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) സജ്ജമാക്കിയ പുതിയ ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. ട്രംപ് ഭരണകൂടം നിയമവിരുദ്ധമായി പിരിച്ചെടുത്ത ശതകോടിക്കണക്കിന് ഡോളർ പലിശ സഹിതം മടക്കി നൽകുന്ന നടപടി അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നികുതി തിരിച്ചടവായാണ് വിശേഷിപ്പിക്കപ്പെടുന്നത്.2025 ഏപ്രിലിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവകൾ ഭരണഘടനാ വിരുദ്ധമാണെന്ന് ഫെബ്രുവരി 20-ന് സുപ്രീം കോടതി വിധിച്ചിരുന്നു. നികുതി നിശ്ചയിക്കാനുള്ള കോൺഗ്രസിന്റെ അധികാരത്തിൽ പ്രസിഡന്റ് അനാവശ്യമായി കടന്നുകയറിയതായി കോടതി നിരീക്ഷിച്ചു. അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം തെറ്റായി വ്യാഖ്യാനിച്ചാണ് ഈ തീരുവകൾ അടിച്ചേൽപ്പിച്ചതെന്ന് കോടതി കണ്ടെത്തിയതോടെയാണ് പണം മടക്കി നൽകാൻ വഴിതുറന്നത്.കണക്കുകൾ പ്രകാരം ഏകദേശം 3,30,000-ലധികം ഇറക്കുമതിക്കാർ ഈ തിരിച്ചടവിന് അർഹരാണ്. ഏകദേശം 5.3 കോടിയിലധികം ഷിപ്പിങ്ങുകളിൽ നിന്നായി സമാഹരിച്ച 16,600 കോടി ഡോളറോളം തുകയാണ് സർക്കാർ ഖജനാവിൽ നിന്ന് തിരികെ നൽകേണ്ടി വരിക. ഇതിനകം തന്നെ 56,497 ഇറക്കുമതിക്കാർ പണം സ്വീകരിക്കുന്നതിനായി ഇലക്ട്രോണിക് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്കായി മാത്രം പലിശ ഉൾപ്പെടെ ഏകദേശം 12,700 കോടി ഡോളർ ആദ്യ ഘട്ടത്തിൽ തന്നെ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.’കേപ്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ കൺസോളിഡേറ്റഡ് അഡ്മിനിസ്ട്രേഷൻ ആൻഡ് പ്രോസസ്സിങ് സംവിധാനത്തിലൂടെയാണ് അപേക്ഷകൾ കൈകാര്യം ചെയ്യുന്നത്. വ്യാപാരികൾക്കും അവരുടെ കസ്റ്റംസ് ബ്രോക്കർമാർക്കും സിബിപിയുടെ ഔദ്യോഗിക പോർട്ടലിൽ അക്കൗണ്ട് സൃഷ്ടിച്ച് ബാങ്ക് വിവരങ്ങൾ നൽകി പണം കൈപ്പറ്റാവുന്നതാണ്. പുതിയ തീരുവകൾക്കാണ് മുൻഗണന നൽകുന്നത്. അംഗീകരിക്കപ്പെട്ട അപേക്ഷകൾ 60 മുതൽ 90 ദിവസത്തിനുള്ളിൽ പണം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെങ്കിലും നടപടിക്രമങ്ങളിലെ സങ്കീർണ്ണത കാരണം ഇതിൽ മാറ്റം വന്നേക്കാം.
Source link


